-
ആകാശദൂതിന്റെ തുടര്*ഭാഗം മിനിസ്ക്രീനില്*
മലയാളി പ്രേക്ഷകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആകാശദൂതിന്റെ രണ്ടാംഭാഗം വരുന്നു. എന്നാല്* മറ്റു ചിത്രങ്ങളുടെ തുടര്*ഭാഗങ്ങളില്* നിന്ന് ഇതിനൊരു വ്യത്യാസമുണ്ട്. ബിഗ്* സ്ക്രീനില്* അല്ല, മിനിസ്ക്രീനിലൂടെയാണ് ആകാശദൂതിന്റെ തുടര്*ഭാഗം പ്രേക്ഷകര്*ക്ക്* മുന്നിലെത്തുന്നത്. സീരിയലിനു ചേരുന്ന കണ്ണീര്* പശ്ചാത്തലത്തില്* ഉള്ള കഥയാണ് എന്നതിനാല്* ഇത് പുതിയൊരു പരീക്ഷണമാണ്.
1993ല്* പുറത്തിറങ്ങിയ ആകാശദൂത് ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്* സിബി മലയിലായിരുന്നു ഒരുക്കിയത്. കുട്ടിക്കാലത്തുതന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട്, മറ്റ് പലരാലും ദത്തെടുക്കപ്പെട്ട, മീനുവും ടോണിയും റോണിയും മോനുവുമൊക്കെ ഇപ്പോള്* എവിടെയാണ്? അതിനുള്ള ഉത്തരമാണ് അണിയറയില്* അണിഞ്ഞൊരുങ്ങുന്ന മെഗാ സീരിയല്*.
ഒരുമിച്ചു ജീവിക്കാനാകാതെ വെവ്വേറെ വീടുകളിലേക്ക്* ദത്തെടുക്കപ്പെടുന്ന ഈ കുട്ടികളുടെ ദുരിതാനുഭവങ്ങള്* തിരിക്കഥയാക്കുന്നത് സന്തോഷ് എച്ചിക്കാനമാണ്.പല കുടുംബങ്ങളിലേയ്ക്കായി ദത്തെടുക്കപ്പെട്ട ആ കുട്ടികള്*ക്ക് എന്തു സംഭവിച്ചിട്ടുണ്ടാകുമെന്നുള്ളതിനുള്ള ഉത്തരമായിരിക്കും സീരിയല്*. കുട്ടിക്കാലത്തെ ഓര്*മകളൊന്നും ഇല്ലാതെ, ദത്തെടുക്കപ്പെട്ട വീട്ടില്* കഴിയുന്ന മോനുവെന്ന ഏറ്റവും ഇള കുട്ടിയുടെ ജീവിതത്തില്* നിന്നാണ് കഥ തുടങ്ങുന്നത്.
മൂത്തകുട്ടിയായ മീനുവായി ചിപ്പിയാണ് അഭിനയിക്കുന്നത്. പ്രേംപ്രകാശ്, ആദിത്യന്*, യതികുമാര്*, മനോജ്പിള്ള, രഞ്ജിനി കൃഷ്ണ, കാര്*ത്തിക, മങ്കാ മഹേഷ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്*. സൂര്യ ടിവിയിലൂടെയാണ് ആകാശദൂതിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്*ക്കു മുന്നിലെത്തുന്നത്.
ചിപ്പിയുടെ ഭര്*ത്താവും പ്രമുഖ ചലച്ചിത്ര നിര്*മാതാവുമായ എം രഞ്ജിത്ത് ആണ് രജപുത്ര വിഷ്വല്* മീഡിയായുടെ ബാനറില്* സീരിയല്* നിര്*മ്മിക്കുന്നത്. ആദിത്യന്* ആണ് സംവിധാനം. മുരളിയും മാധവിയും എന്**എഫ് വര്*ഗീസുമൊക്കെ തകര്*ത്തഭിനയിച്ച ഹൃദയ സ്പര്*ശിയായ ചിത്രത്തിന്റെ തുടര്*ഭാഗം സീരിയല്* ആകുമ്പോള്* മലയാളികളുടെ സ്വീകരണ മുറികളില്* ഒരു കൂട്ടക്കരച്ചില്* തന്നെ പ്രതീക്ഷിക്കാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks