ആശുപത്രിക്കിടക്കയിലായ തങ്ങളുടെ ‘സൂപ്പര്* സ്റ്റൈല്* മന്നന്*’ എത്രയും വേഗം സുഖം പ്രാപിച്ച് മടങ്ങിയെത്താന്* ആരാധകര്* എന്തും ചെയ്യാന്* തയ്യാറാണ്. രജനീകാന്തിന്റെ അസുഖം വേഗം ഭേദമാവാന്* വേണ്ടി ആരാധകര്* ചോറ് ക്ഷേത്രത്തിന്റെ തറയില്* വിതറിയ ശേഷം അത് വാരിക്കഴിച്ചു!

ഹൊസൂരിലെ ചന്ദ്രചുദേശ്വരയിലെ ക്ഷേത്ര സമുച്ചയത്തിലുള്ള കാളികാംബ ക്ഷേത്രത്തില്* വച്ചായിരുന്നു ‘മണ്* സോറു’ എന്ന് അറിയപ്പെടുന്ന ആചാരം നടത്തിയത്. സൂപ്പര്* താരം രജനിയുടെ ഇഷ്ട ദേവതയാണ് കാളികാംബ. അമ്പതോളം ആളുകളാണ് പ്രത്യേക ആചാരത്തില്* പങ്കാളികളായത്.

ഹൊസൂരില്* ‘ഓള്* ആക്ടേഴ്സ് ഫാന്*സ് അസോസിയേഷനും‘ രജനിക്ക് വേണ്ടി പ്രത്യേക പ്രാര്*ത്ഥനകള്* നടത്തുന്നുണ്ട്.

ജനിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു എന്നാണ് ആശുപത്രിയില്* നിന്ന് പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോര്*ട്ടുകള്* പറയുന്നത്. അദ്ദേഹം സന്തോഷവാനാണെന്നും കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിച്ചു എന്നുമാണ് ആശുപത്രി വൃത്തങ്ങള്* അറിയിക്കുന്നത്.

ഏപ്രില്* 29 ന് ആണ് ഛര്*ദ്ദിയും തലകറക്കവും കാരണം രജനിയെ ആദ്യമായി ആശുപത്രിയില്* പ്രവേശിപ്പിച്ചത്. അന്ന് വൈകിട്ട് തന്നെ അദ്ദേഹത്തെ വിട്ടയച്ചിരുന്നു. പിന്നീട്, ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്*ന്ന് മെയ് അഞ്ചിന് വീണ്ടും സെന്റ് ഇസബെല്* ആശുപത്രിയില്* പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്* പ്രവേശിപ്പിച്ച താരത്തിന് ചികിത്സ നല്*കി വിട്ടയച്ചു എങ്കിലും മെയ് 13 ന് വീണ്ടും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ശ്രീ രാമചന്ദ്രാ മെഡിക്കല്* സെന്ററില്* പ്രവേശിപ്പിക്കുകയായിരുന്നു.


Keywords: Fans ate 'man soru' for Rajini's speedy recovery,super style mannan, Sree Ramachandra medical centre,all actors fans assossiation, Rajanikanth