-
രതിചേച്ചിയും പപ്പുവും എത്തുന്നു

ആരാധകരുടെ അന്വേഷണങ്ങള്*ക്കും കാത്തിരിപ്പുകള്*ക്കും അന്ത്യം കുറിച്ച് 'രതിനിര്*വേദം' റീമേക്ക് വരുന്നു. ജൂണ്* മൂന്നിന് കേരളത്തിലെ റിലീസ് കേന്ദ്രങ്ങളില്* രതിനിര്*വേദം എത്തും. ജയഭാരതിയും കൃഷ്ണ ചന്ദ്രനും അവതരിപ്പിച്ച രതിചേച്ചിയെയും പപ്പുവിനെയും ശ്വേതാ മേനോനും ശ്രീജിത്തും എങ്ങനെ കൈകാര്യം ചെയ്തിരിക്കുന്നു എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് ഇനി അധിക ദിവസമില്ല.
സമീപകാലത്ത് ഒരു മലയാള ചിത്രത്തിന്റെയും കാര്യത്തില്* ഉണ്ടാകാത്തത്ര താല്പര്യമാണ് ഈ കൊച്ചു ചിത്രത്തിന്റെ പേരില്* ആരാധകര്*ക്കും സിനിമാ ലോകത്തിനു പൊതുവെയും ഉണ്ടായിരുന്നത്. അതിനുകാരണം ചിത്രം രതിനിര്*വേദം ആണെന്നത് തന്നെ. യുവത്വത്തിന്റെ ഉറക്കം കെടുത്തി 1978ല്* പുറത്തിറങ്ങിയ 'രതിനിര്*വേദം' ഇന്നും പ്രേക്ഷകര്* ആവേശത്തോടെയാണ് കാണുന്നത്. അതുതന്നെയാണ് ചിത്രത്തിന്റെ റീമേക്കിന് വന്* പ്രാധാന്യം നല്*കുന്നതും.
ഭരതന്* സംവിധാനം ചെയ്ത രതിനിര്*വേദം ലൈംഗികതയെ മനോഹരമായി ആവിഷ്കരിച്ച ചിത്രങ്ങളിലൊന്നാണ്. പത്മരാജന്റെ 'രതിനിര്*വേദം' എന്ന നോവലാണ് സിനിമയായത്. ഒരു തലമുറയുടെയാകെ ആവേശമായി മാറിയ ചിത്രത്തിന്റെ റീമേക്കിനെക്കുറിച്ചുള്ള ആലോചനകള്* കഴിഞ്ഞ വര്*ഷം ആദ്യം തുടങ്ങിയതാണ്*. എന്നാല്* പലവിധ കാരണങ്ങളാല്* ചിത്രം തുടങ്ങാന്* വൈകുകയായിരുന്നു.
നീണ്ട അന്വേഷണങ്ങള്*ക്കൊടുവിലാണ്* ജയഭാരതി അനശ്വരമാക്കിയ രതിചേച്ചിയുടെ റോളില്* ശ്വേത മേനോനെ തീരുമാനിച്ചത്. അത് പരക്കെ അംഗീകരിയ്ക്കപ്പെടുകയും ചെയ്തു. എന്നാല്* പപ്പുവിന് വേണ്ടിയുള്ള അന്വേഷണം പിന്നെയും നീണ്ടു. ആദ്യം നിശ്ചയിച്ച പുതുമുഖ നായകന്* ഇമേജ് ഭയം മൂലം പിന്*മാറിയത് ചിത്രത്തെ വീണ്ടും വൈകിപ്പിച്ചു. ഒടുവില്* ഫാസിലിന്റെ പുതിയ കണ്ടെത്തലായ, ലിവിങ് ടുഗെദര്* എന്ന പുതിയ ചിത്രത്തിലെ ഉപനായകന്* ശ്രീജിത്തിലൂടെയാണ് പപ്പു വീണ്ടും പ്രേക്ഷകര്*ക്ക് മുന്നിലെത്തുക.
പതിനേഴുകാരനായിരുന്ന കൃഷ്ണചന്ദ്രന്* മനോഹരമായി അവതരിപ്പിച്ച കഥാപാത്രമാണ് പപ്പു. രതിച്ചേച്ചിയെ ഗാഢമായി പ്രണയിക്കുന്ന കഥാപാത്രം. രതിച്ചേച്ചിയോട് കാമം തോന്നുന്ന കഥാപാത്രം. പപ്പുവിനെ അവതരിപ്പിച്ചതോടെ അന്നത്തെ കൗമാരക്കാരുടെ ആവേശമായി കൃഷ്ണചന്ദ്രന്* മാറി. നിഷ്കളങ്കത സ്ഫുരിക്കുന്ന മുഖമുള്ള എന്നാല്* കൗമാര ക്കാരന്*റെ വികാരവിവശതകള്* അവതരിപ്പിക്കാന്* കഴിവുള്ള യുവതാരത്തെയാണ് അന്വേഷിച്ചിരുന്നത്. ഈ രണ്ടു സവിശേഷതകളും ചേര്*ന്ന ആളാണ്* ശ്രീജിത്ത്*.
പപ്പുവിന്റെ രതിചേച്ചിയാകാന്* മുമ്പ് ജയഭാരതി ക്യാമറയ്ക്കു മുന്നില്* അണിഞ്ഞതെല്ലാം സ്വര്*ണ്ണത്തിന്റെയും ഡയമണ്ടിന്റെയും സ്വന്തം ആഭരണങ്ങളായിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിനു മുന്*പ് തന്നെ , അണിവയറില്* സ്വര്*ണ അരഞ്ഞാണവുമണിഞ്ഞ് മലര്*ന്നു കിടക്കുന്ന ജയഭാരതിയുടെ പോസ്റ്റര്* അതിന്റെ സെക്*സി അപ്പീല്* കാരണം അന്ന് വിവാദമായിരുന്നു. എറണാകുളത്തുള്ള ഒരു പ്രശസ്ത തട്ടാനെ കൊണ്ട് ജയഭാരതി സ്വയം പണിയിപ്പിച്ച 45 പവന്റെ കച്ചപ്രം ഫാഷനിലുളള അരഞ്ഞാണമായിരുന്നു അതില്* അണിഞ്ഞിരുന്നത്. നടക്കുമ്പോള്* കിലുങ്ങുന്ന തരത്തില്* മൂന്ന് മൊട്ടുകള്* ഉള്ള ആ അരഞ്ഞാണവുമണിഞ്ഞ് കിടക്കുന്ന രതിച്ചേച്ചിയെ കാണുന്ന പപ്പു സ്വപ്നത്തിലും അല്ലാതെയും രതിച്ചേച്ചിയെ ആലിംഗനം ചെയ്യാനൊരുങ്ങുന്നതായിരുന്നു ചിത്രത്തിലെ ഒരു പ്രധാന രംഗം. ആ രംഗത്തില്* ജയഭാരതി കാലില്* അണിഞ്ഞിരുന്നത് 40 പവന്റെ പാദസരമായിരുന്നു.
റീമേക്കില്* ശ്വേതയുടെ രതിച്ചേച്ചിയ്ക്ക് ധരിക്കാന്* ഭീമാ ജ്വല്ലേഴ്സ് നല്*കുന്നത് 25 പവന്റെ അരഞ്ഞാണമാണ്. ചിത്രത്തില്* രതിച്ചേച്ചിയുടെ അരഞ്ഞാണത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞു തന്നെയാണ് ഭീമ അത് നല്*കാന്* മുന്നോട്ടുവന്നത്. പഴമയുടെയും പുതുമയുടെയും ഒരു കോമ്പിനേഷനാണ് ഈ അരഞ്ഞാണത്തിനായി ഭീമാ ജ്വല്ലേഴ്*സ് സ്വീകരിച്ചിരിക്കുന്നത്. ഈ അരഞ്ഞാണം മാത്രമല്ല, രതിച്ചേച്ചി അണിയുന്ന മറ്റു ആഭരണങ്ങളും തയ്യാറാക്കിയത് ഭീമയാണ്. അഡ്യല്ല് , ഗാനം ചെയിന്* , വളയംകമ്മല്* , നീല മാങ്ങ മാല , ജിമ്മിക്കി , ഗ്ലാസ് വളകല്* , ഘടികാരം ചെയിന്* എന്നിങ്ങനെയുളള എല്ലാ ആഭരണങ്ങളും അണിഞ്ഞു കിടക്കുന്ന ശ്വേതയുടെ രതിചേച്ചിയും പ്രേക്ഷകരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തില്ല.
രതിച്ചേച്ചിയും പപ്പുവും തമ്മിലുള്ള വൈകാരിക ബന്ധം അതിന്റെ എല്ലാ 'ചൂടോടെയും' വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. രേവതി കലാമന്ദിറിന്റെ ബാനറില്* സുരേഷ് കുമാര്* നിര്*മിച്ച് ടി കെ രാജീവ് കുമാര്* സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തില്* ഏറെ ചര്*ച്ച ചെയ്യപ്പെടാവുന്ന റീമേക്ക് ആയിരിക്കും.
പത്മരാജന്റെ നോവലായ രതിനിര്*വേദത്തിന്റെ കഥയില്* വലിയ മാറ്റങ്ങളൊന്നും വരുന്നില്ല, എന്നാല്* പുതിയൊരു പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഭരതന്റെ ഭാര്യയായിരുന്ന കെപിഎസി ലളിത രതിനിര്*വേദത്തിന്റെ രണ്ടാം പതിപ്പിലും അഭിനയിക്കുന്നുണ്ട്. അവര്* മാത്രമാണ് രണ്ട് സിനിമകളിലും ഉള്ള ഒരേയൊരു താരവും. ശോഭാ മോഹന്*, മായാ വിശ്വനാഥ് എന്നിവരും പ്രധാന വേഷങ്ങളില്* ഉണ്ട്.
മനോജ് പിള്ളയാണ് ഛായാഗ്രാഹകന്*. സംഗീതം എം ജയചന്ദ്രന്*. ജയചന്ദ്രന്റെ നൂറാമത് ചിത്രമായ ഇതില്* ശ്രേയ ഗോസ്വാല്* രണ്ടു പാട്ടുകള്* പാടുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്* ഇതിനോടകം ഹിറ്റാണ്. രമ്യാ മൂവീസ് ആണ് ചിത്രം പ്രദര്*ശനത്തിനെത്തിക്കുന്നത്.
സിനിമയുടെ ചിത്രീകരണം കാണാന്* യുവാക്കളുടെ വലിയ തിരക്കായിരുന്നു. ലൊക്കേഷനില്* തിങ്ങിക്കൂടുന്ന ആള്*ക്കൂട്ടത്തെ നിയന്ത്രിയ്ക്കാന്* പൊലീസ് കാവല്* ഏര്*പ്പെടുത്തേണ്ടിവന്നു. മാവേലിക്കര, കായംകുളം എന്നിവടങ്ങളിലായാണ് ചിത്രം ഷൂട്ട്* ചെയ്തത്. അതുകൊണ്ട് തന്നെ ചിത്രം എത്തുമ്പോള്* തിയറ്ററില്* സൂപ്പര്* താര ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തിരക്ക് ഉണ്ടാവുമെന്ന് ഉറപ്പിക്കാം. എ സര്*ട്ടിഫിക്കറ്റു ചിത്രം എന്ന നിലയ്ക്ക് ആണ് അവധിക്കാലം കഴിഞ്ഞു റിലീസ് ചെയ്യാന്* നിശ്ചയിച്ചതും.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks