യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാലിന് ഇത്തവണ ഓണച്ചിത്രമില്ല. സത്യന്* അന്തിക്കാട് - മോഹന്*ലാലിന്*റെ ചിത്രം ഓണത്തിനെത്തുമെന്ന് വാര്*ത്തകള്* പരന്നെങ്കിലും ആ പ്രൊജക്ട് ഓണത്തിന് ഉണ്ടാകില്ലെന്ന് ഉറപ്പായി. തനിക്ക് സിനിമ പൂര്*ത്തിയാക്കാന്* അതിന്*റേതായ സമയം ആവശ്യമുണ്ടെന്നും ധൃതിയില്* പ്രൊജക്ട് പൂര്*ത്തിയാക്കാനാകില്ലെന്നും സത്യന്* അറിയിച്ചതോടെയാണ് ഇത്. ലക്ഷക്കണക്കിന് മോഹന്*ലാല്* ആരാധകര്*ക്ക് ഈ വാര്*ത്ത നിരാശ പകര്*ന്നിരിക്കുകയാണ്.


കേരളത്തിലെ സിനിമാ ബോക്സോഫീസില്* ഏറ്റവും പ്രധാനമായ സമയമാണ് ഓണക്കാലം. വമ്പന്* പ്രൊജക്ടുകള്* ഭാഗ്യപരീക്ഷണങ്ങള്* നടത്താന്* തെരഞ്ഞെടുക്കുന്ന സേഫ് പിരീഡാണ് അത്. സൂപ്പര്*താരങ്ങളെല്ലാം ഓണക്കാലത്ത് തങ്ങളുടെ സാന്നിധ്യം തിയേറ്ററുകളില്* ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ മോഹന്*ലാലിന്*റെ അസാന്നിധ്യം ഇത്തവണത്തെ ‘സിനിമാ ഓണ’ത്തിന് മാറ്റുകുറയ്ക്കും എന്നതില്* സംശയമില്ല.

റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കാസനോവ’യാണ് മോഹന്*ലാലിന്*റെ ഓണച്ചിത്രമായി ആദ്യം തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ് 31ന് കാസനോവ റിലീസ് ചെയ്യാനായിരുന്നു പരിപാടി. എന്നാല്* ഷൂട്ടിംഗ് തീരാത്തതിനാല്* കാസനോവ ഓണച്ചിത്രമാക്കാന്* കഴിയില്ലെന്ന് റോഷന്* അറിയിച്ചു. തുടര്*ന്നാണ് സത്യന്* അന്തിക്കാടിന്*റെ സിനിമ ഓണത്തിനെത്തിക്കാനുള്ള ശ്രമം തുടങ്ങിയത്.

സത്യന്* അന്തിക്കാട് വര്*ഷത്തില്* ഒരു സിനിമ മാത്രം സംവിധാനം ചെയ്യുന്ന ആളാണ്. അതുകൊണ്ടുതന്നെ ധൃതിപിടിച്ച് ഒരു സിനിമ തട്ടിക്കൂട്ടാന്* അദ്ദേഹം ആഗ്രഹിക്കുന്നില്ല. റിലീസ് ഡേറ്റ് നേരത്തേ തീരുമാനിക്കുന്നത് സമ്മര്*ദ്ദം കൂട്ടുകയും സിനിമയുടെ നിലവാരം കുറയ്ക്കുകയും ചെയ്യുമെന്ന് തിരിച്ചറിഞ്ഞാണ് ഓണച്ചിത്രമായി തന്*റെ സിനിമ എത്തില്ലെന്ന് അദ്ദേഹം അറിയിച്ചതെന്നാണ് സൂചന.

ബ്ലെസി സംവിധാനം ചെയ്യുന്ന ‘പ്രണയം’, പ്രിയദര്*ശന്*റെ ‘അറബിയും ഒട്ടകവും പി മാധവന്* നായരും’ എന്നീ സിനിമകളിലും മോഹന്*ലാല്* അഭിനയിക്കുന്നുണ്ട്. എന്നാല്* അവയൊന്നും ഓണക്കാലത്തേക്ക് തയ്യാറാകില്ലെന്നാണ് റിപ്പോര്*ട്ടുകള്*.

മോഹന്*ലാല്* ചിത്രമില്ലെങ്കിലും ഓണത്തിന് മാക്സ് ലാബ് ഒരു സിനിമ പ്രദര്*ശനത്തിനെത്തിക്കുന്നുണ്ട്. കെ ബിജു സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്* ചിത്രം ‘ഡോക്ടര്* ലവ്’.


Keywords: No Onam release for Mohanlal,Blessy's prannayam, Priyadarshan's Arabiyum ottakavum pinne madhavan nairum,Kunchako Boban, doctor love,