-
ദൈവത്തിരുമകള്* 500 തിയേറ്ററുകളില്*
ചിയാന്* വിക്രം വീണ്ടും വിസ്മയിപ്പിക്കാനെത്തുകയാണ്. രാവണന്* എന്ന വമ്പന്* പരാജയം ഏല്*പ്പിച്ച ആഘാതത്തില്* നിന്ന് മോചിതനാകാന്* ഒരു തകര്*പ്പന്* വിജയം ആവശ്യമുള്ള വിക്രം ‘ദൈവത്തിരുമകള്*’ എന്ന സെന്*റിമെന്*റ്സ് സാഗയുമായാണ് എത്തുന്നത്. വിജയ് സംവിധാനം ചെയ്യുന്ന ഈ സിനിമ ജൂലൈ ഒന്നിന് ഇന്ത്യയിലെ അഞ്ഞൂറ്* തിയേറ്ററുകളില്* റിലീസാകും. ലോകമെമ്പാടുമുള്ള റിലീസിനായി വേറെയും പ്രിന്*റുകള്* ഒരുങ്ങുകയാണ്.
വിക്രം, അനുഷ്ക ഷെട്ടി, അമലാ പോള്*, നാസര്*, സന്താനം, കൃഷ്ണകുമാര്*(കെ കെ) എന്നിവരാണ് ദൈവത്തിരുമകളിലെ പ്രധാന താരങ്ങള്*. മുംബൈ അടിസ്ഥാനമായുള്ള യു ടി വി മോഷന്* പിക്ചേഴ്സാണ് ദൈവത്തിരുമകള്* വിതരണത്തിനെത്തിക്കുന്നത്. യു ടി വി ആദ്യമായാണ് ഒരു തമിഴ് സിനിമയുടെ വിതരണാവകാശം വാങ്ങുന്നത്. മോഹന്* നടരാജനാണ് നിര്*മ്മാതാവ്.
ജൂണ്* 20ന് ചിത്രം സെന്*സര്* ചെയ്യും. വിക്രം എന്ന നടന്*റെ അഭിനയശേഷി പരമാവധി ഉപയോഗപ്പെടുത്തിയിരിക്കുന്ന സിനിമയാണ് ദൈവത്തിരുമകളെന്ന് അണിയറപ്രവര്*ത്തകര്* പറയുന്നു. ജൂലൈ ഒന്നിന് റിലീസ് ചെയ്താല്* ഓഗസ്റ്റ് വരെ ചിത്രത്തിന് കാര്യമായ വെല്ലുവിളി നേരിടേണ്ടിവരില്ലെന്ന കണക്കുകൂട്ടലിലാണ് യു ടി വി. കാരണം വിജയ് ചിത്രം വേലായുധവും അജിത് ചിത്രം മങ്കാത്തയും ഓഗസ്റ്റില്* മാത്രമേ പ്രദര്*ശനത്തിനെത്തുകയുള്ളൂ.
നീരവ് ഷാ ഛായാഗ്രഹണം നിര്*വഹിക്കുന്ന ദൈവത്തിരുമകളുടെ സംഗീതം ജി വി പ്രകാശാണ്. 'ഐ ആം സാം’ എന്ന ഹോളിവുഡ് ചിത്രത്തില്* നിന്ന് പ്രചോദനമുള്*ക്കൊണ്ടാണ് ദൈവത്തിരുമകള്* ഒരുക്കിയിട്ടുള്ളതെന്നാണ് സൂചന.
പൊയ് സൊല്ലപ്പോറോം, കിരീടം, മദ്രാസപ്പട്ടിണം എന്നീ സിനിമകള്* സംവിധാനം ചെയ്തിട്ടുള്ള വിജയ് മുമ്പ് പ്രിയദര്*ശന്*റെ സംവിധാന സഹായിയായിരുന്നു. ‘ദൈവത്തിരുമകള്*’ വരുന്നതോടെ വിജയ് തമിഴകത്തെ ഒന്നാം നിര സംവിധായകരിലേക്കുയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks