ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ‘ദ ട്രെയിന്*’ കഴിഞ്ഞ പത്തുവര്*ഷത്തിനിടെ മലയാള സിനിമ കണ്ട ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറി. മമ്മൂട്ടി എന്ന മെഗാതാരത്തെ വേണ്ട വിധത്തില്* ഉപയോഗിക്കാനാകാതെ പോയതും ദുര്*ബലമായ തിരക്കഥയുമാണ് ട്രെയിന്* ഒരു ദുരന്തമായി മാറാന്* കാരണം. ഇത്തരം തട്ടിക്കൂട്ട് സിനിമകളില്* നിന്ന് മമ്മൂട്ടി എന്ന മഹാനടന്* ഒഴിഞ്ഞുനില്*ക്കണമെന്നാണ് ആരാധകര്* ആവശ്യപ്പെടുന്നത്.

അതേസമയം, ജയറാമും സംഘവും തകര്*ത്തഭിനയിച്ച ‘സീനിയേഴ്സ്’ ഈ വര്*ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുന്നു. കോരിച്ചൊരിയുന്ന മഴയിലും തിയേറ്ററുകള്* നിറഞ്ഞുകവിയുകയാണ്. 35 ദിവസങ്ങള്*ക്കുള്ളില്* 5.7 കോടി രൂപയാണ് വിതരണക്കാരുടെ ഷെയര്* വന്നത്. നാല്*പ്പതാം നാളിലേക്ക് കടക്കുമ്പോഴും 43 റിലീസിംഗ് കേന്ദ്രങ്ങളില്* സീനിയേഴ്സ് തുടരുകയാണ്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും 100 ശതമാനം കളക്ഷന്* വരുന്ന സീനിയേഴ്സ് ഹിറ്റ്ചാര്*ട്ടില്* ഒന്നാം സ്ഥാനത്താണ്. പ്രിന്*റും പബ്ലിസിറ്റിയുമടക്കം 4.5 കോടി രൂപ മാത്രം മുതല്*മുടക്കുള്ള സീനിയേഴ്സ് 100 ദിവസവും കടന്ന് കുതിക്കുമെന്നു തന്നെയാണ് തിയേറ്ററുടമകള്* ഉറപ്പുനല്*കുന്നത്.

മോഹന്*ലാലിന്*റെ ചൈനാടൌണ്* ആണ് ഹിറ്റ്ചാര്*ട്ടില്* രണ്ടാം സ്ഥാനത്ത്. ഒരു കം*പ്ലീറ്റ് എന്*റര്*ടെയ്നര്* എന്ന നിലയില്* യുവജനങ്ങളെയും കുടുംബപ്രേക്ഷകരെയും ആകര്*ഷിക്കാനായതാണ് ചൈനാടൌണിന്*റെ വന്* വിജയത്തിന് കാരണം. 63 ദിവസം പൂര്*ത്തിയാക്കിയ സിനിമ ഇപ്പോഴും ഒമ്പത് റിലീസിംഗ് കേന്ദ്രങ്ങളില്* തുടരുന്നു. ഒമ്പത് കോടി മുതല്*മുടക്കുള്ള സിനിമയ്ക്ക് 50 ദിവസത്തിനുള്ളില്* 6.5 കോടി രൂപ വിതരണക്കാരുടെ ഷെയര്* ലഭിച്ചു. തിരുവനന്തപുരത്തെ ഒരു തിയേറ്ററില്* നിന്നുമാത്രം ഒരു കോടി രൂപ സമ്പാദിക്കാനായി എന്നതാണ് ചൈനാടൌണിനെ സംബന്ധിച്ച് സവിശേഷമായ ഒരു കാര്യം.

ഹിറ്റ് ചാര്*ട്ടുകളില്* മറ്റു സ്ഥാനങ്ങളില്* നില്*ക്കുന്ന ചിത്രങ്ങള്* ഇവയാണ്:

3. മാണിക്യക്കല്ല്
4. ഉറുമി
5. ജനപ്രിയന്*

പുതിയ റിലീസുകളായ ശങ്കരനും മോഹനനും, വാടാമല്ലി എന്നിവ പരാജയത്തിലേക്ക് നീങ്ങുകയാണ്. അതേസമയം തെലുങ്ക് മൊഴിമാറ്റ ചിത്രമായ ബദ്രിനാഥ് വലിയ ഇനിഷ്യല്* കളക്ഷന്* നേടി. എന്നാല്* ഇപ്പോള്* ചിത്രത്തിന് പ്രേക്ഷകരെ ആകര്*ഷിക്കാന്* കഴിയുന്നില്ല.