-
പൃഥ്വിരാജിന്റെ പിന്നാലെ അനുഷ്കയും!

ആരെയും അറിയിക്കാതെ വിവാഹം നടത്തി മാധ്യമശ്രദ്ധ ആകര്*ഷിച്ച യുവനടനാണ് പൃഥ്വിരാജ്. ഇപ്പോഴിതാ തെന്നിന്ത്യയിലെ ടോപ്പ് ഹീറോയിനുകളില്* ഒരാളായ അനുഷ്കയും തെലുങ്ക് യുവതാരവും നാഗാര്*ജ്ജുനയുടെ മകനുമായ നാഗ ചൈതന്യയും പൃഥ്വിരാജിന്റെ പാത പിന്തുടരുന്നു. തനിക്ക് പ്രണയമൊന്നും ഇല്ലേയില്ലെന്ന് നാഴികയ്ക്ക് നാല്**പതുവട്ടം ആണയിട്ടിരുന്ന അനുഷ്കയും നാഗ ചൈതന്യയുമായുള്ള വിവാഹനിശ്ചയം ഹൈദരാബാദില്* വച്ച് അതീവരഹസ്യമായി കഴിഞ്ഞത് തെന്നിന്ത്യന്* സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
നാഗാര്*ജ്ജുനയും ഭാര്യ അമലയും ചേര്*ന്നാണ് ഈ രഹസ്യ വിവാഹനിശ്ചയം നടത്തിയത്. സഹപ്രവര്*ത്തകരെ പോലും അനുഷ്കയും നാഗ ചൈതന്യയും വിവാഹനിശ്ചയ വിവരം അറിയിച്ചിരുന്നില്ല. എന്നാല്*, രഹസ്യം അങ്ങാടിപ്പാട്ടായിരിക്കുകയാണ്. അനുഷ്കയില്* ഒരുകണ്ണ് ഉണ്ടായിരുന്ന, അനുഷ്കയോടൊപ്പം അഭിനയിച്ചിട്ടുള്ള, പല യുവതാരങ്ങളെയും ഈ വിവാഹനിശ്ചയ വാര്*ത്ത നിരാശരാക്കിയിരിക്കുകയാണ്. ഇവര്* തന്നെയാണ് രഹസ്യ വിവാഹനിശ്ചയ വിവരം അങ്ങാടിപ്പാട്ടാക്കിയിരിക്കുന്നത്. എന്നാല്* ഇങ്ങിനെയൊരു സംഭവം നടന്നതായി നാഗാര്*ജ്ജുനയുടെ കുടുംബവും അനുഷ്കയുടെ കുടുംബവും സ്ഥിരീകരിച്ചിട്ടില്ല.
‘വിക്രമാര്*ക്കുഡു’ എന്ന സൂപ്പര്* ഡ്യൂപ്പര്* ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അനുഷ്ക മാധ്യമശ്രദ്ധ നേടുന്നത്. തുടര്*ന്ന് ‘അരുന്ധതി’ എന്ന സിനിമ പുറത്തുവന്നതോടെ കോടികള്* വിലമതിക്കുന്ന താരമാവുകയായിരുന്നു ഈ ഇരുപ്പത്തിയൊമ്പതുകാരി. തമിഴിലും തെലുങ്കിലും നിരവധി പടങ്ങളില്* അഭിനയിച്ചിട്ടുള്ള അനുഷ്കയിപ്പോള്* നാല് പുതിയ പടങ്ങളില്* കരാറായിട്ടുണ്ട്. ഇതിലൊന്ന് വിക്രം നായകനായി അഭിനയിക്കുന്ന തമിഴ് ചിത്രമായ ‘ദൈവത്തിരുമകന്*’ ആണ്.
‘ജോഷ്’ എന്ന സിനിമയിലൂറ്റെയാണ് അക്കാദമിക്കലായി അഭിനയം പഠിച്ചിട്ടുള്ള നാഗ ചൈതന്യ അഭിനയരംഗത്തെത്തുന്നത്. തെലുങ്ക് സൂപ്പര്*സ്റ്റാറായ നാഗാര്*ജ്ജുനയുടെ ആദ്യ വിവാഹത്തില്* ഉണ്ടായ മകനാണ് നാഗ ചൈതന്യ. നാഗ ചൈതന്യയുടെ രണ്ടാനമ്മയാണ് അമല. കാര്യമായ സിനിമകളോ ഹിറ്റുകളോ കരിയറില്* ഇല്ലാത്ത ഈ ഇരുപത്തിനാലുകാരന് ആന്ധ്രയില്* നിരവധി ആരാധകരുണ്ട്. നാഗാര്*ജ്ജുനയുടെ മകനാണ് നാഗയെന്നത് തന്നെ ഇതിന് കാരണം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks