രാജ്യാന്തരക്രിക്കറ്റില്* 15 വര്*ഷത്തിലധികം അനുഭവപരിചയമുള്ള താരമാണ് രാഹുല്* ദ്രാവിഡ്. എന്നാല്* സച്ചിന്* ടെണ്ടുല്*ക്കര്* ഇപ്പോഴും തനിക്ക് പ്രചോദനമാണെന്ന് രാഹുല്* ദ്രാവിഡ് പറയുന്നു.

സച്ചിന്* ഒരു പ്രതിഭാസമാണ്. കഴിഞ്ഞ രണ്ട് മൂന്ന് വര്*ഷങ്ങളിലായി സച്ചിന്* കരിയറില്* വച്ചേറ്റവും മികച്ച ഫോമിലാണ്. വെസ്റ്റിന്*ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായുള്ള പരിശീലനത്തിന്റെ ആദ്യ ഘട്ടത്തിന് ശേഷം സംസാരിക്കുകയായിരുന്നു ദ്രാവിഡ്.

എനിക്ക് ഏറെ മുന്നേ ഇന്ത്യന്* ടീമിലുള്ളയാളാണ് സച്ചിന്*. 1997 വെസ്റ്റിന്*ഡീസ് പര്യടനത്തില്* സച്ചിന്* എന്റെ നായകനുമായിരുന്നു. മികവിലേക്കുള്ള ഒരു പ്രചോദനമാണ് സച്ചിന്*. അതിന് ഇപ്പോഴും മാറ്റമൊന്നുമില്ല- ദ്രാവിഡ് പറഞ്ഞു.

ഇന്ത്യ വെസ്റ്റിന്*ഡീസിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക. തിങ്കളാഴ്ചയാണ് ആദ്യ മത്സരം തുടങ്ങുന്നത്. നേരത്തെ ഇന്ത്യ ഏകദിനപരമ്പര സ്വന്തമാക്കിയിരുന്നു.


Keywords: Dravid is still motivated by Sachin,Rahul Dravid,one day cricket,sachin tendulkar