യുവതാരങ്ങളില്* വ്യത്യസ്തമായ കഥാപാത്രങ്ങള്* കൊണ്ടും ഗെറ്റപ്പുകള്* കൊണ്ടും വിസ്മയിപ്പിക്കുന്ന താരമാണ് ജയസൂര്യ. അടുത്തിടെ ജയസൂര്യ അഭിനയിച്ച ‘ശങ്കരനും മോഹനനും’ എന്ന ചിത്രത്തില്* 20 ഗെറ്റപ്പുകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. നായകനാകാനും വില്ലനാകാനും കോമഡി കാണിക്കാനും നായകന്*റെ സുഹൃത്താകാനും വേണമെങ്കില്* നായകന്*റെ അച്ഛനാകാനും വരെ തയ്യാറാകുന്ന താരമാണ് ജയസൂര്യ. അദ്ദേഹം പറയുന്നതു കേള്*ക്കൂ - “എനിക്ക് സൂപ്പര്*സ്റ്റാറാകണമെന്ന ആഗ്രഹമില്ല.”


“സിനിമയ്ക്ക് ആവശ്യമുള്ള ഒരു നടനാകണമെന്നാണ് ആഗ്രഹം. സൂപ്പര്*സ്റ്റാറാകണമെന്ന ആഗ്രഹം ഒരിക്കലുമില്ല. ഞാന്* ഇപ്പോള്* സേഫ് സോണിലാണ് നില്*ക്കുന്നത്. നായകനായേ അഭിനയിക്കൂ എന്ന് തീരുമാനിച്ച് ഡെയ്ഞ്ചര്* സോണിലാകാന്* താല്ലര്യമില്ല” - ജയസൂര്യ നയം വ്യക്തമാക്കുന്നു.

ജയസൂര്യയുടെ അടുത്ത സുഹൃത്തുക്കളായ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും നായകന്**മാരായി വിലസുമ്പോള്* അവരേക്കാള്* പ്രാധാന്യമുള്ള വില്ലന്* വേഷങ്ങളിലും സ്വഭാവനടനായുമാണ് ജയസൂര്യ അഭിനയിക്കുന്നത്. “എന്*റേത് ഒരു ചെറിയ തലയാണ്. കഴുത്തിന് താങ്ങുന്ന ഭാരമല്ലേ എടുത്തു വയ്ക്കാനാവൂ. എന്നും നായകനാകാമെന്ന ചിന്തയേ ഇല്ല. അങ്ങനെ ചെയ്തിരുന്നെങ്കില്* എന്നെ നായകനാക്കി ഇറങ്ങേണ്ടിയിരുന്ന പത്തോളം സിനിമകള്* നിലം തൊടാതെ പൊട്ടിയതിന്*റെ ഉത്തരവാദി ഞാനായേനേ.” - ജയസൂര്യ പറഞ്ഞു.

ഒരുപാട് കഷ്ടപ്പെട്ടാണ് താന്* ഈ നിലയിലെത്തിയതെന്നും എന്നെങ്കിലും സിനിമയില്* ഒരു സ്ഥാനം നേടിയെടുക്കുമെന്ന സ്വപ്നമാണ് തന്നെ നയിച്ചിരുന്നതെന്നും ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്* ജയസൂര്യ പറയുന്നു. “എന്*റെ സ്വപ്നം നേടാന്* എത്ര കഷ്ടപ്പെടാനും ഞാന്* ഒരുക്കമായിരുന്നു. ‘ചാന്*സില്ല’ എന്ന വാക്കുപോലും പോസിറ്റീവായെടുക്കാനാണ് ഞാന്* ശ്രമിച്ചത്. വഴിയില്* ഭിക്ഷക്കാര്* കിടന്നുറങ്ങുന്നത് കണ്ടിട്ടില്ലേ? ചിലര്* വെറുതെ ആകാശം നോക്കി കിടക്കും. ചിലര്* നക്ഷത്രങ്ങളെ സ്വപ്നം കണ്ടു കിടക്കും. നക്ഷത്രങ്ങളെ സ്വപ്നം കണ്ടുകിടന്ന ഒരാളായിരുന്നു ഞാന്*.”


Keywords: Interview - Jayasurya,Sankaranum Mohananum, 20 roll of jayasurya