-
കൊള്ളാം, ജയേന്ദ്രയുടെ ഈ 180!
പരസ്യമേഖലയില്* നിന്ന് സിനിമയിലേക്കെത്തിയ ജയേന്ദ്രയുടെ ആദ്യ സം*രംഭമായ 180-യെ പരിചയപ്പെടുത്തുമ്പോള്* ‘തമിഴകത്തുനിന്ന് ഒരു നല്ല സിനിമ കൂടി’ എന്ന് ഒറ്റവാചകത്തില്* പറയാം. പരസ്യമേഖലയില്* നിന്ന് സിനിമയിലെത്തുമ്പോള്* ഒട്ടും മോശമാക്കിയില്ല സംവിധായകന്* ജയേന്ദ്ര. പ്രേക്ഷകരുടെ മനമറിഞ്ഞ് തന്നെയാണ് ജയേന്ദ്ര 180 എന്ന സിനിമ തമിഴിലും തെലുങ്കിലുമായി ഒരുക്കിയിരിക്കുന്നത്. ചിരിയും കളിയും പ്രണയവുമായി ആദ്യ പകുതി രസിപ്പിക്കുന്നു. അടുത്ത പകുതി അല്*പ്പം നൊമ്പരവും നല്**കിയേക്കും. അല്*പ്പം നിഗൂഢതയുള്ള നായകന്റെ കഥയെന്തെന്ന് അറിയാനുള്ള ജിജ്ഞാസ സിനിമ ഏതാണ്ട് തീരുവോളം പ്രേക്ഷകനില്* ഉണ്ടാകും. ശക്തമായ ആഖ്യാനശൈലി സ്വീകരിച്ചിട്ടുള്ള ചിത്രത്തില്* വളരെ കുറച്ച് രംഗങ്ങള്* മാത്രമാണ് തെല്ല് മുഷിപ്പിക്കുക.
ബോയ്സ് ഫെയിം സിദ്ധാര്*ഥ്, പ്രിയ ആനന്ദ്, നിത്യ മേനോന്* തുടങ്ങിയവരാണ് ചിത്രത്തില്* പ്രധാന വേഷത്തില്* അഭിനയിച്ചിരിക്കുന്നത്. തമിഴില്* അരങ്ങേറ്റം കുറിച്ച സിദ്ധാര്*ഥ് എട്ടു വര്*ഷത്തിന് ശേഷം സ്വന്തം ഭാഷയില്* തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. അല്*പ്പം കുട്ടിത്തമുള്ള നിഷ്കളങ്കനായ നായകനായി സിദ്ധാര്*ഥ് തകര്*ത്തഭിനയിച്ചിരിക്കുന്നു. സെന്റിമെന്റ്സ് രംഗങ്ങളില്* മാത്രമാണ് സിദ്ധാര്*ഥ് അല്*പ്പം പിന്നോട്ട് പോകുന്നത്. പക്ഷേ മറ്റ് രംഗങ്ങളിലെ മികവ് ഇതിനെ മറികടക്കുന്നു.
കഥയുടെ പശ്ചാത്തലം വ്യക്തമാക്കുന്നത് സിനിമയുടെ ത്രില്ലിംഗ് ഇല്ലാതാക്കിയേക്കും. അതിനാല്* ചില സൂചനകള്* മാത്രമാണ് നല്*കുന്നത്. വിദേശത്ത് നിന്ന് ചെന്നൈയില്* തിരിച്ചെത്തിയ നായകന്* ഒരു വാടകവീട്ടില്* താ*മസമാക്കുന്നു. നായകന് ഇവിടെ പേര് മനു എന്നാണ്. നായകന്* വാടകവീട്ടിലെത്തുമ്പോള്* മലയാളിക്ക് സന്തോഷിക്കാന്* ഒരു കാര്യമുണ്ട്. ഏറെക്കാലം മലയാളിയുടെ പ്രിയനടിയായിരുന്ന ഗീതയാണ് ആ വീട്ടിലെ ഗൃഹനാഥ. ആറുമാസത്തെ (ഈ സമയപരിധിക്ക് കഥയില്* വളരെ പ്രാധാന്യമുണ്ട്) വാടക മുന്**കൂര്* നല്*കി മനു അവിടെ താമസമാക്കുന്നു. ഗൃഹനാഥന്റെ എന്*ഫീല്*ഡ് ബുള്ളറ്റും മനു ആറുമാസത്തേക്ക് വാടകയ്ക്കെടുക്കുന്നു.
പിന്നീട് അവിടത്തെ പത്രവില്*പ്പനക്കാരും ദരിദ്രരുമായ കുട്ടികള്*ക്കൊപ്പം സന്തോഷപൂര്*വം സമയം ചിലവഴിക്കുന്ന മനുവിനെയാണ് കാണുക. ഇതിനിടയില്*, നിത്യാ മേനോന്* അവതരിപ്പിക്കുന്ന വിദ്യ എന്ന മാധ്യമപ്രവര്*ത്തകയും സ്ക്രീനിലെത്തുന്നു. ഒരു മാധ്യമസ്ഥാപനത്തില്* വിഷ്വല്* ട്രെയിനിയായി ജോലി ചെയ്യുന്ന വിദ്യ ചില പ്രത്യേക അവസരങ്ങളില്* മനുവിനെ പരിചയപ്പെടുന്നു. മനുവിനോട് വിദ്യക്ക് പ്രണയം തോന്നുന്നു. മനുവിനോ? അത് പറയുന്നില്ല. ചിത്രം പുരോഗമിക്കുമ്പോള്* മനുവിന്റെ മുന്**കാല കഥ പ്രേക്ഷകര്* അറിയും. ആ കഥയിലും ഒരു നായികയുണ്ട്- പ്രിയ ആനന്ദ് അവതരിപ്പിക്കുന്ന രേണുക. ബാക്കി കാര്യങ്ങള്* കണ്ടുതന്നെ അറിയുക.
നിത്യാ മേനോനില്* വിദ്യയെന്ന കഥാപാത്രം ഭദ്രമാണ്. ഗീതയും പ്രിയ ആനന്ദും ഒന്നും ഒട്ടും മോശമാക്കുന്നില്ല. പത്രവില്**പ്പനക്കാരായ കുട്ടികളും അഭിനയത്തില്* മികച്ച് നില്*ക്കുന്നു.
പരസ്യമേഖലയില്* ഏറെ ശ്രദ്ധേയനായ ജയേന്ദ്രയുടെ സംവിധാന മികവ് 180ല്* പ്രകടമാണ്. കഥയുടെ രസച്ചരട് മുറിയാതെ ആഖ്യാനം നിര്*വഹിക്കാന്* ജയേന്ദ്രയ്ക്ക് കഴിഞ്ഞിരിക്കുന്നു.
തമിഴിലെ ഇരട്ട തിരക്കഥാകൃത്തുക്കളായ സുബ (സുരേഷ്-ബാലകൃഷ്ണ) ആണ് സംവിധായകന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. (അയന്*, കോ എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ട തിരക്കഥാകൃത്തുക്കളായിരിക്കുന്ന ഇവരാണ് ഉടന്* റിലീസ് ചെയ്യുന്ന വിജയ് ചിത്രമായ വേലായുധത്തിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.)
ഈ ചിത്രത്തില്* മലയാളിക്ക് അഭിമാനിക്കാന്* നിത്യാ മേനോനും ഗീതയ്ക്ക് പുറമെ മറ്റൊരാള്* കൂടിയുണ്ട്. 180-ലെ ഗാനങ്ങള്*ക്ക് ഈണം നല്*കിയ ശരത് ആണ് അത്. പ്രമേയത്തിന് അനുസരിച്ചാണ് ശരത് ഗാനങ്ങള്*ക്ക് ഈണം പകര്*ന്നിരിക്കുന്നത്. ശരത് ഈണം പകര്*ന്ന ആറ് ഗാനങ്ങളും ഒന്നിനൊന്ന് മെച്ചമാണ്. തമിഴിലെ പ്രമുഖ ഗാനരചയിതാവ് വൈരമുത്തുവിന്റെ മകന്* മദന്* കാര്*ക്കിയാണ് ഗാനങ്ങള്* രചിച്ചിരിക്കുന്നത്.
കാഴ്ചഭംഗിയുള്ള സിനിമ എന്ന നിലയിലും 180 മികവ് കാട്ടുന്നു. ഗാനരംഗത്തും മറ്റും ഛായാഗ്രഹണം ഏറെ അഭിനന്ദനം പിടിച്ചുപറ്റും. ചെന്നൈ, ഹൈദരാബാദ്, മലേഷ്യ, സാന്* ഫ്രാന്*സിസ്കോ എന്നിവടങ്ങളിലായിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ബാലസുബ്രഹ്മണ്യമാണ് ഛായാഗ്രഹണം നിര്*വഹിച്ചത്. പൂര്*ണമായും ഡിജിറ്റലില്* ഷൂട്ട് ചെയ്ത ചിത്രത്തിലെ ഒരുഗാനം അത്യാധുനിക ക്യാമറയായ ഫാന്റം ഫക്*സ് ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. സത്യം സിനിമാസും അഗര്* ഫിലിംസും ചേര്*ന്നാണ് സിനിമ നിര്*മ്മിച്ചിരിക്കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks