-
ഇനി ജയറാം ഫ്രം ‘മിഡില്* ക്ലാസ് ഫാമിലി’ !

‘വെറുതെ ഒരു ഭാര്യ’ ജയറാമിന് പുതുജീവന്* നല്*കിയ സിനിമയാണ്. വര്*ഷങ്ങളോളം ആര്*ക്കും വേണ്ടാതിരുന്ന ഒരു നടനെ വീണ്ടും ജനപ്രിയതാരമാക്കി മാറ്റിയ ചിത്രം. കുടുംബചിത്രങ്ങളുടെ കുത്തൊഴുക്കിന് വീണ്ടും കാരണമായ സിനിമ. വെറുതെ ഒരു ഭാര്യയിലൂടെ കെ ഗിരീഷ് കുമാര്* എന്ന തിരക്കഥാകൃത്തിനും ഭാഗ്യമുദിച്ചു.
എന്തായാലും ആ ചിത്രത്തിന് ശേഷം ജയറാമിന് നല്ല കാലമാണ്. ഈ വര്*ഷം തന്നെ മൂന്ന് സൂപ്പര്*ഹിറ്റുകളുടെ ഭാഗമായിരുന്നു ഈ നടന്*. ഗിരീഷ് കുമാറിന്*റെ തിരക്കഥയില്* ജയറാം വീണ്ടും നായകനാകാനൊരുങ്ങുകയാണ്. സംവിധാനം കമല്*. ചിത്രത്തിന് പേരിട്ടുകഴിഞ്ഞു - മിഡില്* ക്ലാസ് ഫാമിലി.
ഈ സിനിമയുടെ തിരക്കഥാ ചര്*ച്ചകള്* നടക്കുന്നതിനിടെയാണ് പെട്ടെന്ന് കമലിന് ഗദ്ദാമ ചെയ്യേണ്ടി വന്നത്. ഗദ്ദാമയുടെ തിരക്കിനിടയിലും ‘മിഡില്* ക്ലാസ് ഫാമിലി’യുടെ തിരക്കഥയുടെ ജോലികളിലായിരുന്നു ഗിരീഷ്. ഒരു ക്ലീന്* ഫാമിലി എന്*റര്*ടെയ്നര്* എന്ന ലക്*ഷ്യവുമായാണ് കമലും ജയറാമും വീണ്ടും ഒന്നിക്കുന്നത്. ഉടന്* തന്നെ ചിത്രീകരണം ആരംഭിക്കുന്ന ‘മിഡില്* ക്ലാസ് ഫാമിലി’യുടെ നിര്*മ്മാ*ണം രജപുത്ര രഞ്ജിത്.
13 വര്*ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമല്* ഒരു ജയറാം ചിത്രം സംവിധാനം ചെയ്യുന്നത്. 1998ല്* ‘കൈക്കുടന്ന നിലാവ്’ ആയിരുന്നു ഇവര്* അവസാനം ഒത്തുചേര്*ന്ന ചിത്രം. ഉണ്ണികൃഷ്ണന്*റെ ആദ്യത്തെ ക്രിസ്തുമസ്, പ്രാദേശിക വാര്*ത്തകള്*, പെരുവണ്ണാപുരത്തെ വിശേഷങ്ങള്*, തൂവല്*സ്പര്*ശം, ശുഭയാത്ര, പൂക്കാലം വരവായി, ആയുഷ്കാലം, കൃഷ്ണഗുഡിയില്* ഒരു പ്രണയകാലത്ത്, കൈക്കുടന്ന നിലാവ് എന്നിവയാണ് കമലും ജയറാമും ഒന്നിച്ച ചിത്രങ്ങള്*.
Last edited by rameshxavier; 07-01-2011 at 04:41 AM.
Reason: jayaram, kamal,midleclass family
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks