-
ഒടുവില്* വിമലയ്ക്ക് ബോളിവുഡ് ടിക്കറ്റ്

നീണ്ട കാത്തിരിപ്പുകള്*ക്ക് ഒടുവില്* വിമലാരാമന് ഹിന്ദിയില്* നിന്ന് വിളിവന്നു. അതും മള്*ട്ടിസ്റ്റാര്* ചിത്രം. ഹാദ് അലി അബ്രാര്* സംവിധാനം ചെയ്യുന്ന 'ആഫ്ര ടഫാരി' എന്ന ചിത്രത്തിലൂടെയാണ് വിമലയുടെ ബോളിവുഡ് പ്രവേശം. ഗോവിന്ദ, സുനില്* ഷെട്ടി, ആര്യ ബബ്ബാര്*, ഗുല്*ഷന്* ഗ്രോവര്*, മുഗ്ധാ ഗോഡ്*സെ തുടങ്ങിയവര്* അണിനിരക്കുന്ന ചിത്രത്തില്* ഗോവിന്ദയുടെ ജോഡിയാണ് വിമല.
അടുത്തിടെ ഹൈദരാബാദില്* നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ കളി കാണാനെത്തിയ വിമല രാമനെ സുനില്* ഷെട്ടിയാണ് ഹിന്ദിയിലേക്കുള്ള ക്ഷണക്കത്തുമായി സമീപിച്ചത്. ജൂലായ് 17ന് മുംബൈയില്* ചിത്രീകരണം ആരംഭിക്കും.
ഓസ്*ട്രേലിയയില്* ജനിച്ചു വളര്*ന്ന വിമല രാമന്റെ തുടക്കം തമിഴില്* 'പൊയ്' എന്ന ചിത്രത്തിലൂടെയായിരുന്നു. തുടര്*ന്ന് സുരേഷ്*ഗോപി നായകാനായ 'ടൈം' എന്ന സിനിമയിലൂടെമലയാളത്തില്* അരങ്ങേറ്റം. പിന്നീട്, പ്രണയകാലം, നസ്രാണി, കോളേജ് കുമാരന്*, റോമിയോ, കല്*ക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്* അഭിനയിച്ചു. എന്നാല്* വിമല നായികയായ ഒരു ചിത്രവും വിജയം നേടാത്തത് നടിയ്ക്ക് തിരിച്ചടിയായി.
'രാമന്* തേടിയ സീതൈ'യിലൂടെ വീണ്ടും തമിഴിലേയ്ക്ക് പോയ വിമലയ്ക്ക് തെലുങ്കില്* നിന്നാണു വിജയം ലഭിച്ചത്.ഏപ്പുടെയ്*ന' എന്ന ചിത്രം സൂപ്പര്*ഹിറ്റ്. പിന്നീട് തെലുങ്കില്* നിന്നു കൈനിറയെ സിനിമകള്*. ഇതിനിടെ, മലയാളിയായ സോഹന്* റോയിയുടെ 'ഡാം 999' എന്ന ഹോളിവുഡ് സിനിമയിലും വിമല വേഷമിട്ടു. ഹിന്ദിയിലേയ്ക്ക് പോകാന്* റെഡിയായി നില്*ക്കവേയാണ് അവിടെനിന്നും നല്ലൊരു ഓഫര്* കിട്ടുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks