- 
	
	
		
		
		
		
			
 സച്ചിന്* ടെണ്ടുല്*ക്കര്* തിരക്കിലാണ്
		
		
				
					
					
				
				
					
				
		
			
				
					
വെസ്റ്റിന്*ഡീസ്  പര്യടനത്തില്‍* പങ്കെടുക്കുന്നില്ലെങ്കിലും സച്ചിന്* ടെണ്ടുല്*ക്കര്*  തിരക്കിലാണ്. മകന്* അര്*ജുന് ബാറ്റിംഗ് പാഠങ്ങള്‍*  പറഞ്ഞുകൊടുക്കുന്നതിന്റെയും ഒരു പുതിയ വ്യവസായസംരഭത്തിന്റെയും  തിരക്കുകളിലാണ് ബാറ്റിംഗ് ഇതിഹാസം.
ലണ്ടനിലെ  എം സി സി ക്രിക്കറ്റ് അക്കാദമിയിലാണ് സച്ചിന്* മകന് ബാറ്റിംഗ് പരിശീലനം  നല്*കുന്നത്. പതിനൊന്നുകാരനായ അര്*ജുന് പരിശീലനം നല്*കാന്‍* കുറച്ച്  ദിവസങ്ങളിലായി സച്ചിന്* എത്താറുണ്ടെന്ന് എം സി സി അക്കാദമി വക്താവ് പറഞ്ഞു.  അവിടെ പരിശീലനത്തിനെത്തുന്ന മറ്റ് ആള്*ക്കാര്*ക്കും സച്ചിന്* ബാറ്റിംഗ്  പാഠങ്ങള്‍* പറഞ്ഞുകൊടുക്കാറുണ്ടത്രെ.
ഇതിന്  പുറമെ സച്ചിന്* തന്റെ പുതിയ വ്യവസായസംരഭത്തിന്റെ  പ്രവര്*ത്തനങ്ങള്*ക്കുമാണ് സമയം ചെലവഴിക്കുന്നത്. ക്രിക്കറ്റ്  അടിസ്ഥാനമാക്കിയുള്ള ഒരു എന്റര്‍*ടൈന്**മെന്റ് പദ്ധതിയാണ് ഇത്. അതായത്  നിങ്ങള്‍*ക്ക് സച്ചിന്* ടെണ്ടുല്*ക്കറുടെ ഇമേജിനെതിരെ ബാറ്റ് ചെയ്യാം.  ഇതുപോലെ പ്രമുഖ ബൌളര്‍*മാരുടെ ഇമേജിനെതിരെ ബാറ്റ് ചെയ്യാം. പ്രമുഖരുടെ  ഇമേജിനെതിരെ പന്തെറിയാനാകും. പ്രമുഖര്‍*ക്കെതിരെ ക്രിക്കറ്റ് മത്സരത്തില്‍*  പങ്കെടുക്കുന്നതിന്റെ അനുഭവം കിട്ടുന്ന തരത്തിലാണ് സച്ചിന്* പുതിയ സംരഭം  ഒരുക്കുന്നത്.
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സച്ചിന്* ഈ ആഴ്ച പരിശീലനം ആരംഭിക്കും.
Keywords: Busy Tendulkar juggles time between coaching son and business,son arjun
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks