സ്വന്തമെന്നു വിശ്വസിക്കുകയും കരവലയത്തില്*

നിന്നൊരിക്കലും

വേര്പെടുകയില്ലെന്നും കരുതുന്ന ഏറ്റവും

പ്രിയപ്പെട്ട ഈടുറ്റ

ബന്ധങ്ങള്* പോലും എന്നന്നേക്കും

നമ്മുടെതായി തീരെഴുതപ്പെട്ടു ജീവിതം

ധന്യമാക്കുന്നില്ല.

കടല്*ത്തീരത്ത്* കുറിച്ച കവിതയുടെ

ഭംഗി നോക്കി നില്ക്കുംപോലെ ജീവിതം നോക്കി

ആസ്വദിച്ച് മതിമറന്നു നില്*ക്കുന്നു.

ഒരു തിര ഒഴുകിവരുന്നതും അക്ഷരങ്ങള്*

മായ്ക്കുന്നതും

കാല്* നനയുന്നതുമൊക്കെ ഒരൊറ്റ

നിമിഷത്തില്* കഴിയുന്നു

.അവിടെ അക്ഷരങ്ങള്* അല്ലെങ്കില്* ഭംഗിയുള്ള

ചിത്രങ്ങള്* ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്*ത്തന്നെ

ആരാണ് വിശ്വസിക്കുക?തുടച്ചു മിനുക്കിയപോലെ

വെറും മണല്* .

അലയാഴിയുടെ രാഗവും ആകാശനീലിമയും

മാത്രം ബാക്കി നില്*ക്കുന്നു.

Keywords:kavitha,malayalam peoms,malayalam kavithakal,poems