മോഹന്*ലാല്* പുതിയൊരു കഥാപാത്രത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ കഥാപാത്രം ഒരു വിവാഹ മോചിതനാണ്. ഇരുണ്ട ഈ നഗരത്തില്* ഒറ്റയ്ക്ക് താമസിക്കുന്നു. ചുറ്റും അഹിതമായതൊക്കെ സംഭവിക്കുമ്പോഴും സ്വന്തം ഉത്തരവാദിത്തങ്ങളില്* നിന്നെല്ലാം പിന്**വലിഞ്ഞ് അയാള്* ഒതുങ്ങിക്കൂടി.


എന്നാല്* ഒരിക്കല്*, തന്*റെ കടമകളിലേക്ക്, ഉത്തരവാദിത്തങ്ങളിലേക്ക് മടങ്ങിയെത്താന്* അയാള്* നിര്*ബന്ധിതനായി. സംഘര്*ഷഭരിതമായ മുഹൂര്*ത്തങ്ങളുടെ തുടക്കമായിരുന്നു അത്. മോഹന്*ലാല്* അവതരിപ്പിക്കുന്ന ഈ കഥാപാത്രം ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്.

‘ഒരു ഇരുണ്ട നഗരത്തിന്*റെ കഥ’ എന്നാണ് ഈ ചിത്രത്തെ ബി ഉണ്ണികൃഷ്ണന്* വിശേഷിപ്പിക്കുന്നത്. എന്നാല്* നര്*മ്മം ഈ സിനിമയുടെ അടിസ്ഥാന ഭാവവുമാണ്. രസകരവും ഗൌരവതരവുമായ ഒരു സിനിമയെയാണ് ബി ഉണ്ണികൃഷ്ണന്* ഇത്തവണ അവതരിപ്പിക്കാനൊരുങ്ങുന്നത്.

‘മാടമ്പി’ എന്ന മെഗാഹിറ്റിന് ശേഷം മോഹന്*ലാലും ഉണ്ണികൃഷ്ണനും ഒത്തുചേരുന്ന സിനിമയാണിത്. ഉണ്ണികൃഷ്ണന്* ഇപ്പോള്* അജ്ഞാതമായൊരു കേന്ദ്രത്തില്* തിരക്കഥാ രചനയിലാണ്. എം ജയചന്ദ്രന്* സംഗീതമൊരുക്കുന്ന ചിത്രത്തിന്*റെ പ്രധാന പ്രത്യേകതകളിലൊന്ന് ശങ്കര്* മഹാദേവന്* ആലപിച്ച ഗാനങ്ങളായിരിക്കും.

‘ത്രില്ലര്*’ എന്ന പൃഥ്വിരാജ് ചിത്രത്തിന്*റെ പരാജയത്തിന് ശേഷം അഞ്ജലി മേനോനോന്*റെ തിരക്കഥയില്* ബി ഉണ്ണികൃഷ്ണന്* ഒരു സിനിമ ആലോചിച്ചിരുന്നു. എന്നാല്* അത് വേണ്ടത്ര രീതിയില്* വര്*ക്കൌട്ട് ആകാത്തതിനാലാണ് മോഹന്*ലാല്* ചിത്രത്തിലേക്ക് ഉണ്ണികൃഷ്ണന്* നീങ്ങുന്നത്.


Keywords; Madambi team again,Thriller,mohanlal, irunda nagaram,film news