മോഹന്*ലാലിന് ഓണച്ചിത്രമുണ്ട്. ബ്ലെസി സംവിധാനം ചെയ്യുന്ന ‘പ്രണയം’. മോഹന്*ലാലിന്*റെ മുന്നൂറാം ചിത്രമാണ് അത്. പ്രണയം എന്ന വികാരത്തെ പുതിയ വീക്ഷണകോണില്* നോക്കുകയാണ് ബ്ലെസി. ഇങ്ങനെയൊക്കെ കേള്*ക്കുന്നതിനിടയ്ക്ക് അതാ, ആരാധകരുടെ നെഞ്ചില്* ഇടിത്തീ കോരിയിട്ടുകൊണ്ട് ഒരു വാര്*ത്ത. ഈ സിനിമയില്* മോഹന്*ലാല്* അതിഥിയാണത്രെ. വെറും 15 മിനിറ്റ് മാത്രമേ ‘ലാല്* സാന്നിധ്യം’ പ്രണയത്തിലുള്ളൂ പോലും. തീര്*ന്നില്ലേ കഥ?


ആരാധകര്* അത്ര നിരാശരാകാന്* വരട്ടെ. പ്രണയത്തില്* മോഹന്*ലാല്* അതിഥി താരമല്ല. എന്നാല്* എല്ലാ സീനിലും വന്ന് മുഖം കാണിച്ച് ‘ഞാനിവിടുണ്ടേ’ എന്ന് ഹാജര്* വയ്ക്കുന്ന കഥാപാത്രവുമല്ല. നൂറ്റമ്പത് മിനിറ്റ് ദൈര്*ഘ്യമുള്ള സിനിമയില്* 40 മിനിറ്റ് സമയം മോഹന്*ലാലിന്*റെ കഥാപാത്രം ഉണ്ടായിരിക്കും.

എന്നാല്* മോഹന്*ലാല്* കഥാപാത്രത്തിന്*റെ സാന്നിധ്യമുള്ള 40 മിനിറ്റ് രംഗങ്ങളായിരിക്കും ‘പ്രണയ’ത്തിന്*റെ ഹൈലൈറ്റ്. സെപ്റ്റംബര്* ഏഴാം തീയതി റിലീസ് ചെയ്യുന്ന പ്രണയം നിര്*മ്മിച്ച് വിതരണത്തിനെത്തിക്കുന്നത് ആന്*റണി പെരുമ്പാവൂരിന്*റെ ആശീര്*വാദാണ്.

40
മിനിറ്റ് അത്ര കുറവ് സമയമാണോ? ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയില്* മോഹന്*ലാല്* രംഗപ്രവേശം ചെയ്യുന്നത് ഇന്*റര്**വെല്ലിന് തൊട്ടുമുമ്പാണെന്ന് മറന്നുപോയോ? ആ സിനിമയില്* മോഹന്*ലാലിന്*റെ പെര്*ഫോമന്*സ് ആര്*ക്ക് വിസ്മരിക്കാനാകും. എത്ര സീന്* അഭിനയിച്ചു എന്നതിലല്ലല്ലോ, എത്ര പ്രാധാന്യമുള്ള വേഷം എങ്ങനെ അഭിനയിച്ചു എന്നതിലാണല്ലോ കാര്യം.

അനൂപ് മേനോന്*, ജയപ്രദ, അനുപം ഖേര്* തുടങ്ങിയവരാണ് പ്രണയത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്തായാലും പ്രണയത്തില്* മോഹന്*ലാലിന്*റെ പ്രൊഫസര്* കഥാപാത്രം മലയാള സിനിമാപ്രേക്ഷകര്*ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് ബ്ലെസി ഉറപ്പുനല്*കുന്നു.


Keywords: Pranayam to be lal's 300th film,Mohanlal,Anoop Menon, jayaprada, Anupam Kher, Blessy,New movie pranayam