- 
	
	
		
		
		
		
			 വിജയ് വിരുന്നൊരുക്കി, സംവിധായകര്‍* വലയില്‍ വിജയ് വിരുന്നൊരുക്കി, സംവിധായകര്‍* വലയില്‍
			
				
					 
 രജനീകാന്തിന് ശേഷം  തമിഴ് ജനതയെ ഇളക്കിമറിക്കാന്‍* കെല്*പ്പുള്ള നടന്* ആരെന്നു ചോദിച്ചാല്‍*  ‘വിജയ്’ എന്ന് സംശയമേതുമില്ലാതെ ആരും പറയും. മാസ് ഹീറോ പരിവേഷത്തിന്*റെ  തിളക്കത്തില്‍* നില്*ക്കവേ ആക്ഷന്‍* സിനിമകളില്‍* മാത്രം ശ്രദ്ധ  കേന്ദ്രീകരിച്ചതും അതുകൊണ്ടാണ്. ഫലമോ? പടങ്ങള്‍* തുടര്‍*ച്ചയായി പൊട്ടി.
 
 അഴകിയ  തമിഴ് മകന്*, കുരുവി, വില്ല്, വേട്ടൈക്കാരന്‍*, സുറാ തുടങ്ങി ഇളയദളപതി  നായകനായ സിനിമകള്‍* വന്‍* പരാജയങ്ങളായി മാറിയപ്പോള്‍* നിര്*മ്മാതാക്കളും  വിതരണക്കാരും തിയേറ്റര്‍* ഉടമകളുമെല്ലാം വിജയ്ക്കെതിരെ തിരിഞ്ഞു. ആ  പ്രതിസന്ധി ഘട്ടത്തില്‍* നിന്ന് വിജയ് രക്ഷപ്പെട്ടത് മലയാളി സംവിധായകന്*  സിദ്ദിഖിന്*റെ കാവലനില്‍* നായകനായതോടെയാണ്. റൊമാന്*റിക് കോമഡിയായ കാവലന്*  വന്‍* ഹിറ്റായി മാറി.
 
 ആരാധകരെ  ത്രസിപ്പിക്കാനായി ആക്ഷന്‍* മസാല പടങ്ങളില്‍* മാത്രം അഭിനയിച്ചതാണ് തന്*റെ  പരാജയ കാരണമെന്ന് വിജയ് തിരിച്ചറിഞ്ഞു. ഇതോടെ തന്*റെ ആക്ഷന്‍* നായകന്* ഇമേജ്  ബ്രേക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍* ആരംഭിച്ചു. ത്രീ ഇഡിയറ്റ്സിന് ഷങ്കര്‍*  തമിഴ് റീമേക്ക് ഒരുക്കുന്നു എന്നറിഞ്ഞപ്പോള്‍* ആ പ്രൊജക്ടിലേക്ക് ചാടിവീണത്  അങ്ങനെയാന്. ഷങ്കറിന്*റെ ‘നന്**പന്*’ അണിയറയില്‍* ഒരുങ്ങുകയാണ്. അതിനൊപ്പം  തന്നെ എം രാജയുടെ ആക്ഷന്‍* കോമഡിയായ വേലായുധത്തിലും വിജയ് നായകനാകുന്നു.
 
 എന്നാല്‍*  അതുകൊണ്ടു മാത്രമായില്ല. തനിക്ക് ഗൌതം വാസുദേവ് മേനോന്*, എ ആര്*  മുരുഗദോസ്, മണിരത്നം തുടങ്ങിയവരുടെ ചിത്രങ്ങളില്‍* നായകനാകണമെന്ന ചിന്ത  വിജയിനെ അലട്ടി. അവര്‍*ക്കെല്ലാം ഒരു വിരുന്നൊരുക്കുകയും തന്*റെ ആഗ്രഹം അവരെ  അറിയിക്കുകയുമാണ് വിജയ് പിന്നീട് ചെയ്തത്.
 
 എന്തായാലും  വിജയിന്*റെ വിരുന്നില്‍* വമ്പന്‍* സംവിധായകരെല്ലാം മയങ്ങിയിരിക്കുകയാണ്.  ഗൌതം മേനോന്* ഇളയദളപതിയുമായി കരാറൊപ്പിട്ടു കഴിഞ്ഞു. ഒരു റൊമാന്*റിക്  ചിത്രമായിരിക്കും അത്. എ ആര്* മുരുഗദോസ് ഏഴാം അറിവിന് ശേഷം ഒരുക്കുന്ന  ആക്ഷന്‍* ചിത്രത്തിലും വിജയ് നായകനാകും. മണിരത്നം ഒരുക്കുന്ന ബിഗ് ബജറ്റ്  ചിത്രത്തിലും വിജയ് തന്നെ നായകന്*. സീമാന്‍* സംവിധാനം ചെയ്യുന്ന പഗല്**വന്‍*  എന്ന മെഡിക്കല്‍* ത്രില്ലറിലും വിജയ് അഭിനയിക്കുന്നുണ്ട്. കെ വി ആനന്ദ്  തന്*റെ സൂര്യച്ചിത്രമായ മാറ്റ്*റാന്‍ ശേഷം വിജയ് ചിത്രം ചെയ്യാന്‍*  പദ്ധതിയിടുന്നു.
 
 നഷ്ടമായ സിംഹാസനം ബുദ്ധിപരമായ നീക്കത്തിലൂടെ തിരിച്ചുപിടിക്കുകയാണ് ഇളയ ദളപതി.
 
 
 Keywords: Vijay in demand, Illaya dallapathy, vijay fans,Nanpan,mass hero,kuruvi
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks