മോഹന്*ലാല്* നായകനാകുന്ന സത്യന്* അന്തിക്കാട് ചിത്രത്തില്* നടി ഷീല ലാലിന്റെ അമ്മയുടെ വേഷത്തിലെത്തുന്നു. ആദ്യമായാണ് ലാലും ഷീലയും ഒന്നിക്കുന്നത്. നാട്ടിന്*പുറത്തെ അമ്മയുടെയും മകന്റെയും ബന്ധത്തിന്റെ തീവ്രത ആവിഷ്*ക്കരിക്കുന്ന ചിത്രമാണിത്. ബിജുമേനോന്*, ഇന്നസെന്റ്, മാമുക്കോയ, കെപിഎസി ലളിത എന്നിവരാണ് മറ്റുതാരങ്ങള്*.ബിജു മേനോന്* ആദ്യമായാണ് അന്തിക്കാട് ചിത്രത്തില്* അഭിനയിക്കുന്നത്. ഇളയരാജയാണ് സംഗീതം. പാലക്കാട് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഇന്നത്തെ ചിന്താവിഷയത്തിനു ശേഷം ലാലുംസത്യനും ഒന്നിക്കുന്ന ചിത്രമാണിത്. പദ്മപ്രിയയാണ് നായിക. പദ്മപ്രിയയും ആദ്യമായാണ് അന്തിക്കാടിനൊപ്പം ചേരുന്നത്.

Keywords: Mohanlal and sheela, mohanalal latest film, Mohanlal and sheela new film, Mohanlal and sheela stills, Mohanlal and sheela movie, Ammukutty Ammayude Ajayan, Ammukutty Ammayude Ajayan stills, Ammukutty Ammayude Ajayan movie, Ammukutty Ammayude Ajayan gallery