പൃഥ്വിരാജിനെതിരെ പരോക്ഷമായി പ്രതികരിച്ച് ജയസൂര്യ രംഗത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇംഗ്ലീഷ് സംസാരിക്കുന്നതിലല്ല, ആളുകളോട് സ്നേഹത്തോടെ പെരുമാറുന്നതിലാണ് കാര്യമെന്നാണ് ജയസൂര്യ പറഞ്ഞത്. ഇപ്പോഴിതാ യുവനിരയിലെ മറ്റൊരു സൂപ്പര്*താരം ആസിഫ് അലി പൃഥ്വിരാജിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു.

പൃഥ്വിരാജിന്*റെ ചില വാക്കുകള്* തന്നെ വേദനിപ്പിച്ചതായാണ് ആസിഫ് അലി പറയുന്നത്. “അദ്ദേഹത്തിന് ശേഷം വന്ന നടന്**മാര്* സിനിമയെ ഗൌരവമായി കാണുന്നില്ല എന്ന് ഈയിടെ അദ്ദേഹം പറഞ്ഞു. അത് എന്നെ ഏറെ വേദനിപ്പിച്ചു. അദ്ദേഹം പറഞ്ഞത് ശരിയല്ല. ഞങ്ങളൊക്കെ സിനിമയെ വെറും കുട്ടിക്കളിയായി കാണുന്നവരാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്*റെ തലമുറയില്* പെട്ടവര്*ക്കെല്ലാം അതില്* വേദനയുണ്ട്” - ‘മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തില്* ആസിഫ് പറയുന്നു.

സീനിയര്* താരങ്ങളായ മമ്മൂട്ടിയും മോഹന്*ലാലും വിളിച്ച് അഭിനന്ദിക്കുന്നില്ലെന്ന് പരാതി പറയുന്ന പൃഥ്വിരാജ് തന്നെ ഒരിക്കലും വിളിച്ച് അഭിനന്ദിച്ചിട്ടില്ലെന്ന് ആസിഫ് വെളിപ്പെടുത്തി. അതേസമയം മമ്മൂട്ടി എപ്പോഴും അഭിനന്ദിക്കുമെന്നും ആസിഫ് പറയുന്നു.

സീനിയര്* താരങ്ങളില്* ആരോടാണ് കൂടുതല്* അടുപ്പം എന്ന ചോദ്യത്തിന് ‘കുഞ്ചാക്കോ ബോബന്*’ എന്നാണ് ആസിഫിന്*റെ മറുപടി. “ചാക്കോച്ചന്* എനിക്കുതന്ന വലിയ ഉപദേശം ഇതാണ് - നീ സിനിമയെ കൂടുതല്* സ്നേഹിച്ചാല്* നിനക്ക് കൂടുതല്* ശത്രുക്കളുണ്ടാകും” - ആസിഫ് അലി പറഞ്ഞു.

ചില യുവനടന്**മാരെപ്പോലെ വിവാഹക്കാര്യത്തില്* ബുദ്ധിമതിയായ പെണ്*കുട്ടിയെത്തന്നെ വേണോ എന്ന ചോദ്യത്തിന് ‘ഭാര്യയ്ക്ക് അത്രയും ബുദ്ധി വേണ്ട. രണ്ടുപേര്*ക്കും ബുദ്ധിയുണ്ടായാല്* പ്രശ്നമാകും’ എന്ന് ആസിഫ് തുറന്നു പറയുന്നു.


Keywords: Prithvi hurts me: Asif Ali,Kunchako Boban, chakochan, Asif Ali, mammoootty,mohanlal,Jayasurya