വന്* തിരിച്ചുവരവ് ലക്*ഷ്യമിട്ട് ടീം ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനിറങ്ങും. വൈകിട്ട്* 3.30 മുതലാണു മത്സരം തുടങ്ങുക.

നാലു ടെസ്*റ്റുകളുടെ പരമ്പരയില്* രണ്ടു ടെസ്റ്റുകളുടെ വ്യത്യാസത്തില്* പരമ്പര നേടുകയാണെങ്കില്* ഇന്ത്യയെ മറികടന്ന്* ഇംഗ്ലണ്ടിന്* ലോക റാങ്കിംഗില്* ഒന്നാമനാകാം. ആദ്യ ടെസ്റ്റ് പരാജയപ്പെട്ടതോടെ റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമാകാതിരിക്കാന്* ഇന്ത്യക്ക് ഇനിയുള്ള രണ്ടു ടെസ്റ്റുകളിലെങ്കിലും വിജയിച്ചേ തീരൂ. അല്ലെങ്കില്* അവശേഷിക്കുന്ന മത്സരങ്ങളില്* ഇംഗ്ലണ്ടിന് വിജയം അനുവദിക്കാതിരിക്കണം. അതിനാ*ല്* ഇന്നു തുടങ്ങുന്ന മത്സരം ഇന്ത്യക്ക് നിര്*ണ്ണായകമാണ്. ഒന്നാം ടെസ്*റ്റ് പരാ*ജയപ്പെട്ടിട്ടും പരമ്പരയിലേക്കു മടങ്ങി വന്ന ചരിത്രമുള്ളത് ടീം ഇന്ത്യക്ക് ആത്മവിശ്വാസം നല്*കുന്നു.

പ്രധാനതാരങ്ങളുടെ പരുക്ക് ആണ് ടീം ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. ബൌളിംഗിലെ കുന്തമുനയായ സഹീറിന്റെ പരുക്കാണ് ഇതില്* പ്രധാനം. സഹീര്* മത്സരത്തിനുണ്ടാകില്ലെന്ന് സഹീര്* തന്നെ അറിയിച്ചിട്ടുണ്ട്. സഹീറിന് പകരം എസ് ശ്രീശാന്തോ മുനാഫ് പട്ടേലോ കളിക്കും. ലോര്*ഡ്*സില്* പന്തുകൊണ്ട് കൈമുട്ടിന് പരിക്കേറ്റ ഓപ്പണര്* ഗൗതം ഗംഭീറും രണ്ടാം മത്സരത്തിനിറങ്ങുന്ന കാര്യം സംശയത്തിലുമാണ്. സ്ഥിരം ഓപ്പണര്* വീരേന്ദര്* സെവാഗിനും പരുക്കുമൂലം മത്സരത്തിനിറങ്ങാനാകാത്തത് ടീം ഇന്ത്യയെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഗംഭീര്* ഇല്ലെങ്കില്* ദ്രാവിഡായിരിക്കും അഭിനവ് മുകുന്ദനൊപ്പം ഇന്ത്യന്* ഇന്നിംഗ്സ് തുറക്കുക. ദ്രാവിഡിന് സ്ഥാനക്കയറ്റം കിട്ടുമ്പോള്* മധ്യനിരയില്* യുവരാജിന് അവസരം ലഭിച്ചേക്കും.

ബാറ്റിംഗില്* കഴിഞ്ഞ മത്സരത്തില്* ദ്രാവിഡ് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. സുരേഷ് റെയ്നയും ഭേദപ്പെട്ട പ്രകടനം നടത്തുന്നു. നൂറാം സെഞ്ച്വറി ലക്*ഷ്യമിട്ടിറങ്ങുന്ന സച്ചിനും അപകടഘട്ടങ്ങളില്* ഇന്ത്യയെ കരകയറ്റാറുള്ള വി വി എസ് ലക്ഷ്മണനും അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. നായകന്* ധോണിയും ബാറ്റിംഗില്* തിളങ്ങിയാല്* മാത്രമേ ഇംഗ്ലണ്ട് ബൌളര്*മാരെ അതിജീവിക്കാനാകു.

പ്രവീണ്* കുമാറും ഇശാന്ത് ശര്*മ്മയും മികച്ച രീതിയില്* പന്തെറിയുന്നുണ്ടെങ്കിലും സ്പിന്നര്* ഹര്*ഭജന്റെ പ്രകടനം നായകന്* ധോണിക്ക് തലവേദനയാകുന്നുണ്ട്. ഫോമിലല്ലാത്ത ഹര്*ഭജന് പകരം ചിലപ്പോള്* അമിത് മിശ്രയെ പരീക്ഷിച്ചേക്കും.

മറുവശത്ത് ഇംഗ്ലണ്ട് മികച്ച ഫോമിലാണ്. ലോര്*ഡ്സിലെ വമ്പിച്ച ജയം ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്*കുന്നു. ലോഡ്*സിലെ ചരിത്ര ടെസ്*റ്റില്* ഇരട്ട സെഞ്ചുറി നേടിയ കെവിന്* പീറ്റേഴ്*സണ്*, ഒരു സെഞ്ചുറിയും അര്*ധ സെഞ്ചുറിയും നേടിയ വിക്കറ്റ്* കീപ്പര്* ബാറ്റ്*സ്മാന്* മാറ്റ്* പ്രയോര്*, ജെയിംസ്* ആന്*ഡേഴ്*സണ്*, സ്*റ്റുവര്*ട്ട്* ബ്രോഡ്* എന്നിവരുടെ തകര്*പ്പന്* ബൗളിംഗ്* തുടങ്ങിയവ ഇംഗ്ലണ്ടിന് കരുത്തേകുന്നു. പേസ്* ബൗളര്* ക്രിസ്* ട്രംലറ്റ്* പുറംവേദനയെ തുടര്*ന്ന്* രണ്ടാം ടെസ്*റ്റില്* കളിച്ചേക്കില്ല.

സാധ്യതാ ടീം: ഇന്ത്യ -ധോണി ( നായകന്* ) , മുകുന്ദ്, ഗംഭീര്*/യുവരാജ്, ദ്രാവിഡ്, ലക്ഷ്മണ്*, സച്ചിന്*, റെയ്*ന, ഹര്*ഭജന്*/ അമിത് മിശ്ര, പ്രവീണ്*കുമാര്*, ഇഷാന്ത് ശര്*മ, ശ്രീശാന്ത്/മുനാഫ്.

ഇംഗ്ലണ്ട്: സ്*ട്രോസ് ( നായകന്* ) , കുക്ക്, ട്രോട്ട്, പീറ്റേഴ്*സണ്*, മോര്*ഗന്*, ബെല്*, പ്രയര്*, സ്വാന്*, ആന്*ഡേഴ്*സണ്*, ബ്രോഡ്, ട്രെംലറ്റ്/ ബ്രെസ്*നന്*.


Keywords: India vs England test match preview,captain Dhonni, raina sachin, amith mishra, praveenkumar, harbhajan, Ishanth sharma, Sreesanth, Munaf, Dravid, Mukund,Yuvaraj, pereson, Morgan, Bell, Swan, Broad, Braisnan