പേടിക്കണ്ട ജയസൂര്യയുടെ കാലുകള്*ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഈയിടെ ‘വാധ്യാര്*‘ എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ജയസൂര്യയുടെ കാല്*മുട്ടിന് പരുക്കേറ്റിരുന്നു. കുറച്ചു നാളത്തെ വിശ്രമത്തിന് ശേഷം അത് ഭേദമാവുകയും ചെയ്തു.

ഇവിടെ പറഞ്ഞുവരുന്നത് അനൂപ് മേനോന്* ചിത്രമായ ‘ലേഡീസ് ആന്റ് ജെന്റില്*മെനില്*’ ജയസൂര്യ ചെയ്യാന്* പോകുന്ന വേഷത്തെ കുറിച്ചാണ്. അരയ്ക്ക് താഴെ തളര്*ന്നുപോയ കഥാപാത്രമായാണ് ജയസൂര്യ ഈ ചിത്രത്തില്* പ്രത്യക്ഷപ്പെടുന്നത് എന്നാണ് വിവരം. ജയസൂര്യയുടെ ഇഷ്ട സംവിധായകനായ വി കെ പ്രകാശ് ആണ് ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രാരംഭ പ്രവര്*ത്തനങ്ങള്* തുടങ്ങിക്കഴിഞ്ഞു. എന്നാല്* നായിക ഉള്*പ്പെടെയുള്ള മട്ട് കഥാപാത്രങ്ങളെ തീരുമാനിക്കുന്നതേയുള്ളൂ.

കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്* നിരവധി പരീക്ഷണങ്ങള്*ക്ക് ധൈര്യം കാട്ടുന്ന ജയസൂര്യയുടെ ഈ വേഷം പ്രേക്ഷകരുടെ കണ്ണുനനയ്ക്കുന്നതാവുമോ എന്ന കാത്തിരുന്നു കാണാം.


Keywords: Jayasurya as paraplegic in VK Prakash movieAnoop Menon, ladies and gentlemen,vadyar