ഫാര് ഈസ്റ്റ് ക്രിയേഷന്സ് ഇന്റര്നാഷണലിന്റെ ബാനറില് തുളസിദാസ് സംവിധാനം ചെയ്യുന്ന കില്ലാടിരാമന് തൊടുപുഴയില് ആരംഭിച്ചു. ഫ്രാന്സിസ് ആന്റണി കാരാഞ്ചിറ, ജോസഫ് ചെറിയാന് എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന ഈ ചിത്രത്തില് മുകേഷ്, മേഘാനായര് എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്, സിദ്ധിഖ്, ലാലു അലക്സ്, ഇന്ദ്രന്സ്, കൊച്ചുപ്രേമന്, ഗിന്നസ് പക്രു, ജാഫര് ഇടുക്കി, പ്രിയാലാല്, ലെന, ശ്രീലത നമ്പൂതിരി, ബിന്ദു മുരളി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. രാജന് കിരിയത്ത് രചനനിര് വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദക്കുട്ടന് നിര്വഹിക്കുന്നു. രാജീവ് ആലുങ്കലിന്റെ വരികള്ക്ക് ഈണം പകരുന്നത് എം. ജയചന്ദ്രനാണ്.

Keywords: Killadi Raman, Killadi Raman stills, Killadi Raman gallery, Killadi Raman latest news, mukesh, Killadi Raman malayalam film