ജനങ്ങളുടെ മനസ്സില് സിനിമയും രാഷ്ട്രീയവും എനിക്ക് വേണ്ടുവോളം ഇടം നല്കുന്നുണ്ട്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന് തന്നെയാണ് താല്പര്യം - എറണാകുളം പ്രസ് ക്ലബില് മാധ്യമങ്ങളോട് സംസാരിക്കവെ അവര് പറഞ്ഞു.

ബ്ലെസ്സി ചിത്രമായ 'പ്രണയ' ത്തിന്റെ പ്രചാരണാര്ത്ഥം കൊച്ചിയിലെത്തിയതാണ് ജയപ്രദ.

മോഹന്ലാലിനെയും അനുപം ഖേറിനെയും പോലുള്ള പ്രതിഭകള്ക്കൊപ്പം അഭിനയിക്കാനായത് മറക്കാനാവാത്ത അനുഭവമാണ്. സിനിമയില്പല വേഷങ്ങള് ചെയ്തിട്ടുണ്ട്. പക്ഷേ അടുത്ത 10 വര്ഷം പ്രേക്ഷകര് എന്നെ ഓര്മ്മിക്കുക പ്രണയത്തിലെ ഗ്രേസിന്റെ പേരിലായിരിക്കും. പ്രണയത്തെയും കുടുംബത്തെയും മഹത്തരമായി ചിത്രീകരിക്കുന്ന സിനിമയാണിത് - ജയപ്രദ പറഞ്ഞു.

Keywords: Paranayam, malayalam film pranayam,
pranayam gallery, pranayam stills, pranayam jayprada, pranayam reviews