-
ഓണത്തിന് കുഞ്ചാക്കോ ബോബന്* എഫക്റ്റ്!

ചാക്കോച്ചന്* എന്ന് മലയാളികള്* ഇരട്ടപ്പേരിട്ട് വിളിക്കുന്ന കുഞ്ചാക്കോ ബോബന് ഇരട്ടിമധുരത്തിന്റെ ഓണമാണ് ഇത്തവണത്തേത്. കുഞ്ചാക്കോ ബോബന്റെ രണ്ട് സിനിമകളാണ് ഓണാഘോഷത്തിന് കൊഴുപ്പ് കൂട്ടാന്* തീയേറ്ററുകളില്* എത്തിയിരിക്കുന്നത്. ജോഷി സം*വിധാനം ചെയ്ത ‘സെവന്*സ്’, കോമഡി സിനിമയായ ‘ഡോക്ടര്* ലവ്’ എന്നിവയാണവ.
“സിനിമയില്* വന്നതില്* ശേഷം എന്റെ ഓണാഘോഷത്തിന്റെ ഗതിയൊക്കെ താളം തെറ്റി. ഓണമാഘോഷിക്കാന്* ഹിന്ദു- മുസ്ലിം - ക്രിസ്ത്യാനി എന്ന ലേബലൊന്നും വേണ്ട. ഓണത്തെ കേരളത്തിന്റെ സമൃദ്ധമായ ആഘോഷമായാണ്* ഞാന്* കാണുന്നത്. മലയാളിയുടെ രീതിയില്* ആര്*ക്കും ആഘോഷിക്കാം. ചെറുപ്പം മുതലേ സുഹൃത്തുക്കളുടെ വീട്ടില്* ഞാന്* ഓണമുണ്ണാന്* പോകാറുണ്ടായിരുന്നു. ക്രിസ്തുമസിന്* അവരെന്റെ വീട്ടിലും വരും.â€
“സിനിമാ നടനായതിന് ശേഷം എന്റെ ആദ്യ ഓണം ഇന്ന് ചെന്നൈ എന്ന് അറിയപ്പെടുന്ന പഴയ മദ്രാസിലായിരുന്നു. നിറത്തിന്റെ ഡബ്ബിംഗിനായാണ് ഞാന്* മദ്രാസിലെത്തിയത്. എന്നാല്* ഓണദിവസം നാട്ടിലേക്ക് മടങ്ങാന്* കഴിഞ്ഞില്ല. തുടര്*ന്ന് മിക്ക ഓണങ്ങള്*ക്കും വീട്ടിലുണ്ടായിരിക്കാന്* ഞാന്* ശ്രമിക്കുമെങ്കിലും പലപ്പോഴും അവസാന മിനിറ്റില്* തിരക്കുകള്* എന്റെ പ്ലാനൊക്കെ തകിടം മറിക്കും.â€
“എന്റെ അമ്മയുടെ വീട്* ചാലക്കുടിയിലാണ്*. അന്നൊക്കെ, ഓണ സമയങ്ങളില്* ഞാന്* ചാലക്കുടിയിലായിരിക്കും. ഞങ്ങള്* കുറെ 'ഛോട്ടാ' പിള്ളേരുണ്ടാകും. അത്തപ്പൂവിടും, കുളത്തില്* നീന്തിക്കുളിക്കും, കുട്ടിക്കളികള്* കളിക്കും. നല്ല ഒരു കാലമായിരുന്നു അത്*. വെള്ള ഷര്*ട്ടും പുളിയിലക്കര മുണ്ടും ഒക്കെയുടുത്ത്* തികഞ്ഞ ഒരു മലയാളിയായി... ചമ്രം പടിഞ്ഞിരുന്ന്* വാഴയിലയില്* ഭക്ഷണം കഴിക്കുമ്പോള്* എന്തെന്നില്ലാത്ത സന്തോഷവും, ഗൃഹാതുരത്വവും....â€
ഓണത്തിന് തീയേറ്ററുകളില്* എത്തിയിരിക്കുന്ന സെവന്*സ്, സിനിമയായ ഡോക്ടര്* ലവ് എന്നീ ചിത്രങ്ങളില്* തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ചാക്കോച്ചന്* പറയുന്നു. ഈ വര്*ഷത്തെ ഓണക്കാഴ്ചയും ഓണവിരുന്നുമായിരിക്കും ഈ ചിത്രങ്ങളെന്നാണ് കുഞ്ചാക്കോ ബോബന്റെ അഭിപ്രായം.
'ഓണ'ത്തിനായി ചാക്കോച്ചന്* മലയാളികള്*ക്ക്* നല്*കാന്* ഒരു സന്ദേശം കൂടിയുണ്ട്*. നേരിയ മന്ദസ്*മിതത്തോടെ ചാക്കോച്ചന്* സന്ദേശത്തിന്റെ കെട്ടഴിക്കുന്നു - ഓണത്തിനെങ്കിലും നിങ്ങള്* ശരിക്കുള്ള മലയാളിയാകാന്* ശ്രമിക്കുക. നല്ല മലയാളിയായി ഓണ ദിവസം കൊണ്ടാടാന്* എല്ലാ മലയാളികള്*ക്കും സാധിക്കട്ടെ!
Keywords:Chakkochan has Sevens , Doctor Love for Onam,kunchako boban,onam celebration,dicrector joshi,comedy cinema
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks