ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗം വരുന്നു. ശ്രീനിവാസന് സരോജ് കുമാറായി വീണ്ടുമെത്തുന്ന ചിത്രത്തില് പ്രധാന കഥാപാത്രമായി അച്ഛനൊപ്പം മകന് വിനീതും ചിത്രത്തിലുണ്ടാവും. അതേ സമയം ഉദയനെ അവിസ്മരണീയമാക്കിയ മോഹന്ലാല് ചിത്രത്തിലുണ്ടാവില്ല. 'പദ്മശ്രീ ഭരത് ഡോ.സരോജ് കുമാര്' എന്നായിരിക്കും ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര്.

സപ്തംബര് നാലിന് ചിത്രത്തിന്റെ പൂജ കൊച്ചിയില് നടന്നു. മകന്റെ അച്ഛനില് തിളങ്ങിയ ഈ അച്ഛനും മകനുമാണ് സിനിമയിലെ പ്രധാന വേഷങ്ങളില്. കൂടെ നായികയായി മംമ്ത മോഹന്ദാസുമുണ്ടാവും. മുകേഷ്, ജഗതി, സലിം കുമാര് ബാബുരാജ് തുടങ്ങിയ മുന്നിര താരങ്ങളും ചിത്രത്തിലുണ്ടാവും.

ശ്രീനിവാസന് രചന നിര്വഹിച്ച പത്മശ്രീ ഭരത് ഡോ.സരോജ് കുമാര് സംവിധാനം ചെയ്യുന്നത് നവാഗതനായ സജിദ് രാഘവനാണ്.



Keywords: Udayananu Tharam, Udayananu Tharam second part, Udayananu Tharam, Udayananu Tharam gallery, Udayananu Tharam, Udayananu Tharam new,