സിനിമ ജീവിതത്തിലേക്ക് ഇറങ്ങി വരുന്നതുപോലെയാണ് അഭിഷേക്-ഐശ്വര്യ ദമ്പതിമാരുടെ കാര്യം. ഇരുവരും ഭാര്യാഭര്*ത്താക്കന്മാരാ*യി അഭിനയിച്ച മണിരത്നം ചിത്രമായ ‘ഗുരു‘വില്* ഇവര്*ക്ക് ഇരട്ടക്കുട്ടികളായിരുന്നു. ജീവിതത്തിലും ഇതുതന്നെ സംഭവിക്കുകയാണ് എന്നാണ് റിപ്പോര്*ട്ട്.

ഐശ്വര്യ റായിയുടെ മാതൃത്വത്തിന് ഇരട്ടി മധുരമായിരിക്കും എന്ന് ഡോക്ടര്*മാര്* സ്ഥിരീകരിച്ചു എന്നാണ് സൂചന. അഭിഷേക്-ആഷ് ദമ്പതിമാര്*ക്ക് ജനിക്കാന്* പോകുന്നത് ഇരട്ടക്കുട്ടികളാണത്രേ. കടിഞ്ഞൂല്* കണ്മണികള്* രണ്ടും പെണ്*കുഞ്ഞുങ്ങളായിരിക്കും എന്നും ശ്രുതിയുണ്ട്.

ഇക്കാര്യം അറിഞ്ഞതോടെ ബച്ചന്* കുടുംബം ആഹ്ലാദത്തിന്റെ കൊടുമുടിയിലാണ്. നവംബറിലാണ് കുഞ്ഞുങ്ങള്* പിറക്കുക.

2007-ലാണ് അഭിഷേകും ആഷും വിവാഹിതരായത്. ഗര്*ഭിണിയായ ശേഷം ആഷ് അഭിനയത്തിന് ഇടവേള നല്*കിയിരിക്കുകയാണ്.


Keywords: Abhishek Bachchcan,Aiswarya Rai, Bachchan's family,twins girl babies,Guru,Twin bundle of joy for the Bachchans