-
സച്ചിന്* ടെണ്ടുല്*ക്കറിന്റെ മോഹം പൂവണിഞ്

ഇന്ത്യന്* ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കറിന്റെ മോഹം പൂവണിഞ്ഞു. പടിഞ്ഞാറന്* ബാന്ദ്രയിലെ പെറി ക്രോസ് റോഡില്* സ്വന്തം പേരിലുള്ള വീട്ടിലേക്ക് സച്ചിനും കുടുംബവും താമസം മാറി. നവരാത്രി ആഘോഷങ്ങളുടെ ആരംഭദിവസമായ ഇന്ന് പരമ്പരാഗത ചടങ്ങുകള്* നടത്തിയാണ് സച്ചിനും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയത്.
സച്ചിന്* 2007ല്* 39 കോടി രൂപയ്ക്ക് വാങ്ങിയതാണ് ഈ വീട്. പിന്നീട് 80 കോടിയോളം രൂപ ചെലവിട്ട് പുതുക്കി പണിയുകയായിരുന്നു. അഞ്ച് നിലകളുള്ള വീടിന് 6000 ചതുരശ്ര അടി വിസ്തീര്*ണമുണ്ട്. പുറമെ നിന്ന് നോക്കുമ്പോള്* മൂന്ന് നിലയാണെന്ന് തോന്നുന്ന തരത്തിലാണ് വീട്. രണ്ടു നിലകള്* തറനിരപ്പില്* നിന്ന് താഴെയാണ്. കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച നിബന്ധന പാലിക്കാനാണ് വീട് ഇപ്രകാരമാക്കിയത്.
വേലക്കാര്*ക്കുള്ള താമസസൌകര്യങ്ങളാണ് ഏറ്റവും താഴത്തെ നിലയിലുള്ളത്. രണ്ടാം നിലയില്* 48 വാഹനങ്ങള്* പാര്*ക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്. മൂന്നാം നിലയില്* ഡ്രോയിംഗ് ഡൈനിംഗ് റൂമുകളും പൂജാമുറിയും സച്ചിന് ലഭിച്ച പുരസ്കാരങ്ങള്* പ്രദര്*ശിപ്പിക്കാനുള്ള ഇടവും ഒരുക്കിയിരിക്കുന്നു. നാലാം നിലയില്* സച്ചിന്റെ മക്കള്*ക്കുള്ള കിടപ്പുമുറികളാണ് ഉള്ളത്. മുകളിലത്തെ നിലയിലാണ് സച്ചിന്റെയും ഭാര്യയുടെയും കിടപ്പുമുറി. മട്ടുപ്പാവില്* നീന്തല്*ക്കുളവും നിര്*മ്മിച്ചിരിക്കുന്നു.
എല്ലാവരെയും പോ*ലെ, സ്വന്തം വീട് എന്ന സ്വപ്നം തനിക്കും ഉണ്ടായിരുന്നെന്ന് സച്ചിന്* പറയുന്നു. അത് പൂവണിഞ്ഞതില്* സന്തോഷിക്കുന്നു. മുമ്പ് താമസിച്ചിരുന്നത് സ്പോര്*ട്സ് ക്വാട്ടയില്* ലഭിച്ച വീട്ടിലായിരുന്നുവെന്നും സച്ചിന്* പറഞ്ഞു.
Keywords:sports news,cricket news,Sachin tendulkar, peri cross road,house warming,Sachin moves into his new dream house
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks