നവരാത്രി ഭാരതത്തില്* എല്ലായിടത്തും ആഘോഷിക്കുന്ന ഉത്സവമാണ്. പക്ഷേ, അതിന് വെവ്വേറെ പേരുകളാണ് എന്ന് മാത്രം. ബംഗാളില്* ദുര്*ഗ്ഗയെ ആരാധിക്കുമ്പോള്* കേരളത്തില്* വാഗ്*ദേവതയായ സരസ്വതിയെയാണ് പൂജിക്കുക.

ദുര്*ഗ്ഗാപൂജ, ആയുധപൂജ, ദേവീപൂജ, കന്യാപൂജ, സരസ്വതീപൂജ, ദസ്സറ എന്നിങ്ങനെ പല പേരുകളിലാണ് നവരാത്രി പൂജ അറിയപ്പെടുന്നത്. ഋഗ്വേദത്തില്* ദേവീ സങ്കല്*പ്പത്തിന്*റെ ആദിമ രൂപത്തെ പറ്റി പറയുന്നുണ്ട്.

ശക്തിയുടെ പ്രതീകമാണ് ദേവി. ശക്തിയുടെ ഇരിപ്പിടമാവട്ടെ, പുണ്യനദിയായ സരസ്വതിയാണ്. ‘പ്രാണോ ദേവീ സരസ്വതീ...’ എന്ന് തുടങ്ങുന്ന ദേവീസ്തുതി സരസ്വതീ സൂക്തമെന്ന പേരില്* പൂജാദി കാര്യങ്ങള്*ക്ക് ഉപയോഗിക്കാറുണ്ട്.

സരസ്വതിയെ വിദ്യാരൂപിണിയായി സങ്കല്*പ്പിച്ച് സ്തുതിക്കുന്നത് ശങ്കരാചാര്യരുടെ കേനോപനിഷത്തിന്*റെ ഭാഷ്യത്തിലാണ്. വിദ്യാദേവതയെ സാവിത്രി, സരസ്വതി, ശതരൂപ, ബ്രഹ്മാണി, ഗായത്രി എന്നീ പേരുകളിലും ആരാധിക്കാറുണ്ട്.

ജ്ഞാന ചേതനയുടെ രണ്ട് ഭാവങ്ങളാണ് പ്രജ്ഞയും ബുദ്ധിയും. പ്രജ്ഞ ആത്മീയ ഔന്നത്യത്തിനും ബുദ്ധി ഭൌതിക മുന്നേറ്റത്തിനും സഹായിക്കുന്നു. പ്രജ്ഞയുടെ ദേവത ഗായത്രിയും വിദ്യയുടെ ദേവത സരസ്വതിയുമാണ്. അതുകൊണ്ടാണ് ഈ രണ്ട് ദേവതമാരെയും നവരാത്രിക്കാലത്ത് ഒരുമിച്ച് പൂജിക്കുന്നത്.

സരസ്വതീ ദേവി ആവിര്*ഭവിച്ചത് വസന്തപഞ്ചമിയിലാണ് എന്നാണ് വിശ്വാസം. സരസ്വതിയെ ബ്രഹ്മാവിന്*റെ ഭാര്യയായും മകളായും സങ്കല്*പ്പിച്ചു കാണാം. ബ്രഹ്മാവിന്*റെ ഭാര്യമാരായി സാവിത്രി, സരസ്വതി, ഗായത്രി എന്നീ മൂന്നു പേരെ പറയുന്നുണ്ട്. ഇത് മൂന്നും ഒരേ ദേവി തന്നെയാണ് എന്ന് മത്സ്യ പുരാണം പറയുന്നു.

സരസ്വതീ ദേവി ശരീരത്തില്* രണ്ട് സ്ഥലങ്ങളില്* സൂക്ഷ്മ രൂപത്തില്* വസിക്കുന്നു. ആജ്ഞാ ചക്രത്തിലും സഹസ്രാരപത്മത്തിലും. ബുദ്ധിയെയും ചേതനയേയും നയിക്കുന്ന രണ്ട് സ്ഥാനങ്ങളാണവ. സരസ്വതിയുടെ കൈയിലുള്ള പുസ്തകം അറിവിനെയും വീണ സംഗീതാദി കലകളെയും അക്ഷമാല ആത്മജ്ഞാനത്തെയും സൂചിപ്പിക്കുന്നു.



Keywords: Saraswathi devi, Brahmavu,Ayudha pooja,Devi pooja, kanya pooja,saraswathi pooja, Dashhara,Durga pooja,Navarathri Special