- 
	
	
		
		
		
		
			
 താനും  ‘വിലപിടിച്ച’ താ*രമായി മാറുമെന്ന് അന!
		
		
				
					
					
				
				
					
				
		
			
				
					
മലയാളി താരങ്ങളായ  അസിനും നയന്‍**താരയും ഇന്ത്യ മുഴുവന്‍* അറിയപ്പെടുന്ന താരങ്ങളായത് പോലും  താനും ഒരുദിവസം ‘വിലപിടിച്ച’ താ*രമായി മാറുമെന്ന് അനന്യ. ‘എങ്കേയും  എപ്പോതും’ എന്ന തന്റെ പുതിയ സിനിമയെ പറ്റി മാധ്യമ പ്രവര്*ത്തകരോട്  സംസാരിക്കുകയായിരുന്നു അനന്യ. പുതുമുഖ സംവിധായകനായ ശരവണന്റെ ‘എങ്കേയും  എപ്പോതും’ എന്ന സിനിമ മികച്ച അഭിപ്രായം നേടിക്കൊണ്ട് തമിഴ്നാട്ടില്‍*  മുന്നേറിക്കൊണ്ടിരിക്കുകയാണ്.
“താരത്തെ  സൃഷ്ടിക്കുന്നത് സം*വിധായകനാണ്. ‘എങ്കേയും എപ്പോഴും’ എന്ന സിനിമയില്‍*  ശരവണന്* സാര്‍* എന്നെ നന്നായി ഉപയോഗപ്പെടുത്തി. വളരെ നല്ല അഭിപ്രായമാണ്  എന്റെ കഥാപാത്രത്തെ പറ്റി പ്രേക്ഷകരില്‍* നിന്ന് എനിക്ക് ലഭിച്ച്  കൊണ്ടിരിക്കുന്നത്. അസിന്*, നയന്‍**താരാ എന്നീ താരങ്ങളെ പോലെ ഞാന്‍*  മാറുമെന്നാണ് പ്രേക്ഷകര്‍* പറയുന്നത്. ശരവണന്* സാറിനെ പോലുള്ള സം*വിധായകരുടെ  സിനിമകള്‍* എനിക്ക് വീണ്ടും വീണ്ടും ലഭിച്ചാല്‍* ഞാനും ഒരുനാള്‍* വിലപിടിച്ച  താരമാകും” - അസിന്* പറയുന്നു.
‘പൈ  ബ്രദേഴ്സ്’ എന്ന മലയാളം സിനിമയില്‍* ബാലതാരമായിട്ടാണ് അനന്യ അഭിനയം  തുടങ്ങുന്നത്. ‘പോസറ്റീവ്’ എന്ന മലയാളം സിനിമയില്‍* നല്ലൊരു റോള്‍*  ചെയ്തുകൊണ്ട് നായികനടി ആയി. തുടര്‍*ന്ന് ‘നാടോടികള്‍*’ എന്ന തമിഴ്  സിനിമയിലൂടെ അനന്യ പ്രശസ്തയാവുകയായിരുന്നു. ശിക്കാര്‍* എന്ന സിനിമയിലെ  അനന്യയുടെ പ്രകടനം കണ്ട് ‘മലയാളത്തിന്റെ വിജയശാന്തി’ എന്നാണ് സാക്ഷാല്‍*  മോഹന്‍*ലാല്‍* ഈ നടിയെ വിശേഷിപ്പിച്ചത്.
കന്നഡയും  തെലുങ്കുമടക്കം എല്ലാ തെന്നിന്ത്യന്‍* ഭാഷകളിലും അഭിനയിച്ചിട്ടുള്ള  അനന്യയിപ്പോള്‍* എട്ട് പടങ്ങളില്‍* കരാറായിട്ടുണ്ട്. അനന്യയുടെ ഏറ്റവും പുതിയ  സിനിമകളായ “ഡോക്*ടര്‍* ലവ്”, “എങ്കേയും എപ്പോതും” എന്നീ സിനിമകള്‍* വന്‍*  ഹിറ്റുകളായി മാറിയതോടെ അസിന്*, നയന്‍**താര റേഞ്ചിലേക്ക് കുതിക്കാനുള്ള  തയ്യാറെടുപ്പിലാണ് ഈ യുവതാരം.
Keywords: Nayantara,Doctor Love, Enkeyum Eppothum, Naadodikal,Positive, Pai Brothers, Shikar, Ananya aims to be Asin ,Nayans
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks