ഇന്ന് വിജയദശമി. കുരുന്നുകള്* ഇന്ന് ആദ്യക്ഷരത്തിന്റെ തിരുമധുരം നുണഞ്ഞ് അറിവിന്റെ ലോകത്തേയ്ക്ക് കടക്കുന്നു.

സംസ്ഥാനത്തെ വിവിധക്ഷേത്രങ്ങളിലും സ്ഥാ*പനങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്*ക്കായി വിപുലമായ സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധയിടങ്ങളില്* സാഹിത്യ സാംസ്ക്കാരിക കലാരംഗത്തെ പ്രമുഖര്* കുട്ടികളെ എഴുത്തിനിരുത്തുന്നു.

കൊല്ലൂര്* മൂകാംബികക്ഷേത്രത്തില്* പുലര്*ച്ചെ നാല് മണിക്ക് തന്നെ വിദ്യാരംഭച്ചടങ്ങുകള്* ആരംഭിച്ചു. വാഗ്ദേവതയുടെ അനുഗ്രഹം തേടി നിരവധി കുരുന്നുകളാണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ചോറ്റാനിക്കര ദേവി ക്ഷേത്രം, പറവൂര്* ദക്ഷിണമൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീ ക്ഷേത്രം എന്നിവടങ്ങളിലെല്ലാം പുലര്*ച്ച തന്നെ വന്* തിരക്ക് അനുഭവപ്പെടുന്നുണ്ട്.


Keywords:Chidren,temples, schools, Chotanikara temple, Dhakshina Mookambika temple, panachikadu devi temple,Vijayadashami today