സ്വര്*ണവിലയില്* നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 20,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,565 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. ദീപാവലിദിനത്തില്* പവന് ഒറ്റയടിക്ക് 600 രൂപ വര്*ധിച്ച് 20,600 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്* വില വീണ്ടും കുറഞ്ഞിട്ടുണ്ട്. സ്വര്*ണവില ട്രോയ് ഔണ്*സിന് (31.1 ഗ്രാം) 2.20 ഡോളര്* കുറഞ്ഞ് 1,743.50 ഡോളറിലെത്തി.

ആഭ്യന്തരവിപണിയില്* സ്വര്*ണവില പവന് 21,320 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്*ന്ന നിരക്ക്.


Keywords:International market,diwali day,troy ouns,gold price downgrade,dollar, today market price,Gold price reduce