-
ലാലിന്റെ വില്ലന്* മമ്മൂട്ടി; ചരിത്രം പിറക
മലയാളത്തിലെ മെഗാതാരങ്ങള്* ആയ മമ്മൂട്ടിയെയും മോഹന്*ലാലിനെയും ഒരുമിച്ചു സിനിമ ചെയ്യുക എന്നത് തന്നെ നടപ്പാകാന്* പ്രയാസമുള്ള കാര്യമാണ്. അപ്പോള്* ഇരുവരും ചിരവൈരികളായി സ്കീനില്* എത്തിയാലോ? അങ്ങനെയൊരു സിനിമ യാഥാര്*ത്ഥ്യം ആവുകയാണ്. ഒരു പക്ഷേ മലയാള സിനിമയുടെ ചരിത്രത്തില്* തങ്കലിപികളാല്* രേഖപ്പെടുത്തപ്പെടുന്ന ഒരു കൂടിച്ചേരല്* ആവാം ഇത്. ഇവരെ ഒന്നിപ്പിക്കുന്നത് സാക്ഷാല്* എം ടി- ഹരിഹരന്* ടീം ആകുമ്പോള്* വിശേഷിച്ചും.
പാണ്ഡവരില്* രണ്ടാമനായ ഭീമസേനന്റെ കണ്ണുകളിലൂടെ മഹാഭാരതകഥയെ ആരും കാണാത്തരീതിയില്*നോക്കിക്കാണുന്ന എം.ടിയുടെ രണ്ടാമൂഴം മലയാള സാഹിത്യത്തിലെ ഉജ്ജ്വല കൃതിയാണ്. അതിന്റെ ചലച്ചിത്രഭാഷ്യം ആണ് വരുന്നത്. ജന്*മം കൊണ്ടും നിയോഗം കൊണ്ടും രണ്ടാമനായ ഭീമസേനന്* ഒരുവശത്ത്, മറുവശത്ത് ഭീമന്റെ ആജന്മ ശത്രുവായ ദുര്യോധനന്*. മഹാഭാരത്തില്* ഭീമനും ദുര്യോധനനും എങ്ങനെയായിരുന്നോ അത് പോലെതന്നെയാണ് ഈ ചിത്രത്തിലും.
ദുര്യോധനനെ അവതരിപ്പിക്കുന്ന മമ്മൂട്ടി ഈ ചിത്രത്തില്* മോഹന്*ലാലിന്റെ ഭീമന്റെ വില്ലനാണ്. ഭീമനും ദുര്യോധനനും തമ്മിലുള്ള ഗദായുദ്ധം ഈ സിനിമയുടെ ക്ലൈമാക്*സ് പഞ്ച് ആയിരിക്കും. മഹാഭാരത്തിലെ ഏറ്റവും ആകര്*ഷകമായ പോരാട്ടം ആയിരുന്നല്ലോ ഇവരുടേത്. ഗോകുലം ഫിലിംസിന്റെ ബാനറില്* ഗോകുലം ഗോപാലന്* നിര്*മ്മിക്കുന്ന സിനിമയുടെ നിര്*മാണപ്രവര്*ത്തനങ്ങള്* അടുത്തവര്*ഷം ആരംഭിക്കും.
പഴശ്ശിരാജയ്ക്ക് ശേഷം എം ടി- ഹരിഹരന്* ടീം ഒന്നിക്കുന്ന പുതിയ ചിത്രത്തില്* ഭീമനായി മമ്മൂട്ടിയുടെയും ലാലിന്റെയും പേരുകളാണ് ഉയര്*ന്നു കേട്ടിരുന്നത്. എന്നാല്* ഒടുവില്* മമ്മൂട്ടിയെ പിന്തള്ളി ലാല്* ആ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മമ്മൂട്ടിയ്ക്ക് ദുര്യോധനന്റെ വേഷം പ്രാധാന്യം കൂട്ടി നല്*കാന്* തീരുമാനിക്കുകയായിരുന്നു.
ഒരു ഇന്ത്യന്* ചിത്രം എന്ന നിലയില്* ഒരുക്കുന്ന രണ്ടാമൂഴം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും. പഴശ്ശിരാജയെയും വെല്ലുന്നത്. തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്* ചിത്രം പുറത്തിറങ്ങും. എം ടി രണ്ടാമൂഴത്തിന്റെ തിരക്കഥാരചന പൂര്*ത്തിയാക്കിയിരിക്കുകയാണ്. ഏറ്റവും മികച്ച ഒരു സിനിമയ്ക്കായുള്ള പ്രയത്നമാണ് പുരോഗമിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും മികച്ച സാങ്കേതികവിദഗ്ധര്* അണിയറയില്* പ്രവര്*ത്തിക്കും. 'രണ്ടാമൂഴം' ക്യാമറയില്* പകര്*ത്തുക എന്ന ശക്തമായ വെല്ലുവിളിയാണ് ഹരിഹരന്* ഏറ്റെടുത്തിരിക്കുകയാണ്. ഭീമസേനനെ അവതരിപ്പിക്കാന്* മോഹന്*ലാലും കാത്തിരിക്കുകയാണ്. രണ്ടാമൂഴത്തിലെ ഭീമനെ കഥയാട്ടം എന്ന നാടകത്തിലൂടെ അരങ്ങില്* അവതരിപ്പിച്ച് കൈയടിവാങ്ങിയത് മോഹന്*ലാലാണ്. കൂടാതെ ഛായാമുഖിയെന്ന നാടകത്തിലും ലാല്* ഭീമന് ജീവന്* നല്*കി. അത് തന്നെയാണ് ലാലിന് ഈ വേഷം ചെയ്യാന്* വഴിതുറന്നത്. ഭീമന്റെ ആജന്മ ശത്രുവായ ദുര്യോധനന്റെ സാന്നിധ്യവും ചിത്രത്തെ ആവേശഭരിതമാക്കും.
എംടിയുടെ കഥകള്*ക്ക് ഏറ്റവുമധികം ചലച്ചിത്രഭാഷ്യം രചിച്ചയാളാണ് ഹരിഹരന്*. 1979ല്* ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയെന്ന സിനിമയില്* തുടങ്ങി പഴശ്ശിരാജ വരെ എത്തിനില്*ക്കുന്ന എംടി- ഹരിഹരന്* കൂട്ടുകെട്ടില്* നിരവധി മനോഹരങ്ങളായ ചിത്രങ്ങള്* പിറന്നിട്ടുണ്ട്. മോഹന്*ലാല്* അഭിനയിച്ച പഞ്ചാഗ്നി, അമൃതം ഗമയ, മമ്മൂട്ടി നായകനായ ഒരു വടക്കന്*വീരഗാഥ, പഴശ്ശിരാജ എന്നിവയൊക്കെ ശ്രദ്ധേയങ്ങളായിരുന്നു.
പഞ്ചാഗ്നി, രംഗം, അമൃതം ഗമയ, ആള്*ക്കൂട്ടത്തില്* തനിയെ, ഉയരങ്ങളില്*, അടിയൊഴുക്കുകള്*, അഭയം തേടി, ഇടനിലങ്ങള്*, അനുബന്ധം, സദയം, താഴ്വാരം തുടങ്ങിയവയാണ് എം ടി - മോഹന്*ലാല്* ടീമിന്റെ സിനിമകള്*. എം ടിയുടെ എഴുത്തില്*, ഹരിഹരന്റെ ദൃശ്യഭാഷയില്*, മോഹന്*ലാല്* നീണ്ട ഇടവേളയ്ക്കു ശേഷമാണ് അഭിനയിക്കുന്നത്. ഒപ്പം മമ്മൂട്ടി കൂടി എത്തുന്നതോടെ മലയാളം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് പിറവിയെടുക്കുമെന്ന് ഉറപ്പായും പ്രതീക്ഷിക്കാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks