Results 1 to 1 of 1

Thread: ഇന്ന് കേരളപ്പിറവി

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ഇന്ന് കേരളപ്പിറവി


    മലയാള നാടിന് ഇന്ന് പിറന്നാള്*. ഐക്യകേരളം രൂപംകൊണ്ടിട്ട് അമ്പത്തിയഞ്ച് വര്*ഷങ്ങള്* തികയുന്നു. 1956 നവംബര്* ഒന്നിന് ആണ് ഐക്യകേരളം നിലവില്* വന്നത്.

    ഐതിഹ്യപ്പെരുമയുടെയും ചരിത്രവിശകലനങ്ങളുടെയും ഭൂമിശാസ്ത്രപരമായ കാ*ര്യങ്ങളുടെയും പിന്**ബലത്തില്* കേരളപ്പിറവിയെക്കുറിച്ച് നിരവധി വാദങ്ങള്* നിലനില്**ക്കുന്നുണ്ട്. കേരങ്ങളുടെ നാട് കേരളമായി എന്നതാണ് പൊതുവേ പറയുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്* മഴു ഗോകര്*ണത്തുനിന്നു കന്യാകുമാരിയിലേക്കെറിഞ്ഞെന്നും മഴു പതിച്ച ഭാഗം കടല്* പിന്*വാങ്ങിയെന്നുമാണ് ഐതിഹ്യം. ഈ പ്രദേശമാണ് കേരളമെന്നാണ് വിശ്വാസം. വാല്*മീകി രാമായണത്തിലും കേരളം കടന്നുവരുന്നുണ്ട്.

    ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു കേരളം. ചേര രാജ്യത്തെ പിന്നീട് ചേരം എന്നും ചേരളം എന്നും വിളിച്ചുവന്നത് കാലക്രമത്തില്* കേരളമായെന്ന് ചരിത്രകാരന്**മാര്* പറയുന്നു. മലകളുടെ നാട് എന്നര്*ഥത്തില്* കേരളമെന്ന് പേരുണ്ടായെന്നും പറയുന്നു. മലഞ്ചെരിവ് എന്നര്*ഥമുള്ള ചാരല്* ചേരലായെന്നും അത് പിന്നീട് ചേരനാടായ ചേരളമാകുകയും ചെയ്തു. പിന്നീട് കേരളമെന്ന് മാറിയെന്നുമാണ് ഇതിനൊപ്പമുള്ള മറ്റൊരു വാദം.

    ഐക്യകേരളമെന്ന ആശയത്തിന് വ്യക്തമായ രേഖകളുടെ പിന്**ബലമുണ്ടാകുന്നത് 1928ല്* എറണാകുളത്ത് നടന്ന നാട്ടുരാജ്യപ്രജാ സമ്മേളനത്തിലാണ്. ഈ സമ്മേളനത്തിലാണ് ഐക്യകേരളപ്രമേയം പാസ്സാക്കുന്നത്. 1949ല്* തിരുവിതാംകൂര്*-കൊച്ചി ലയനം നടന്നു. 1956 മാര്*ച്ചില്* പ്രസിഡന്റു ഭരണം ഏര്*പ്പെടുത്തി. ഈ കാലയളവിലാണ് ഭാഷാടിസ്ഥാനത്തില്* സംസ്ഥാനങ്ങള്* രൂപീകരിക്കാനുള്ള തീരുമാനമുണ്ടാകുന്നത്. ഇതേതുടര്*ന്ന് മലബാര്*ജില്ലയെയും തെക്കന്* കാനറയിലെ കാസര്*കോടിനെയും ഹൊസ്ദുര്*ഗിനെയും തിരുക്കൊച്ചിയോട് ചേര്*ത്ത് 1956 നവംബര്* ഒന്നിന് ഐക്യകേരളം നിലവില്* വന്നു.



    Keywords:Ikyakeralam, Chera empire,malakalude nadu,cheanadu,cherallam,keralam,mahavishnu, parasuraman,Keralappirvai
    Last edited by sherlyk; 11-01-2011 at 05:41 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •