തുടരെ തുടരെയുള്ള വിവാദങ്ങള്* നടി റോമയുടെ കരിയറിന് ദോഷം ചെയ്യുന്നുണ്ടെന്ന് റിപ്പോര്*ട്ടുകള്*. ടോട്ടല്* ഫോര്* യു വില്ലന്* ശബരീനാഥിനൊപ്പം ആല്*ബത്തില്* അഭിനയിക്കുകയും പിന്നീട് ശബരിയുടെ പാര്*ട്ടിയില്* പങ്കെടുക്കുകയും ചെയ്തതു മുതല്* മുത്തൂറ്റ് കേസില്* നടിയുടെ പേര് പരാമര്*ശിയ്ക്കപ്പെട്ടതും അടുത്തകാലത്ത് മറ്റൊരു നൈറ്റ് പാര്*ട്ടിയിലെ റോമയുടെ തകര്*പ്പന്* പ്രകടനവുമാണ് കരിയറില്* കരിനിഴല്* പരത്തുന്നതത്രേ.

നൈറ്റ് പാര്*ട്ടിയില്* വെള്ളമടിച്ച് പൂസായി ഒരു യുവാവിനെ റോമ പുണര്*ന്നു നില്*ക്കുന്ന ചിത്രങ്ങള്* ഇന്റര്*നെറ്റില്* ഈയടുത്താണ് പ്രചരിച്ചത്. സംഭവത്തിലെ നായിക ഒരു സുന്ദരിയായതു കൊണ്ടു തന്നെ ചിത്രങ്ങള്*ക്ക് കാര്യമായ പ്രചാരവും കിട്ടി.

ഉയരക്കൂടുതലുള്ള യുവാവിനെ എത്തിവലിഞ്ഞ് റോമ ചുംബിയ്ക്കാന്* ശ്രമിയ്ക്കുന്ന ചിത്രങ്ങളായിരുന്നു നെറ്റിസെന്*മാര്* ആര്*ത്തിപിടിച്ചത് കണ്ടത്. കണ്ണൂര്*കാരനായ ഒരു വന്*കിട യുവബിസിനസ്സുകാരനെയാണ് റോമ വലയിലാക്കിയതെന്നും ഇതിന് പിന്നാലെ ഗോസിപ്പുകള്* വന്നിരുന്നു.

എന്തായാലും ഈ വിവാദങ്ങള്* റോമയ്ക്ക് പാരയാവുകയാണെന്ന്*റിപ്പോര്*ട്ടുകള്* സൂചിപ്പിയ്ക്കുന്നു. മലയാളത്തില്* ഒട്ടേറെ അവസരങ്ങളുണ്ടായിരുന്ന നടിയ്ക്ക് പെടുന്നനെ അത് നിലയ്ക്കാന്* കാരണമായത് വിവാദങ്ങളാണത്രേ. ഏറ്റവുമവസാനമായി തിരുവനന്തപുരത്തെ ഒരു നിര്*മാതാവ് എടുക്കാനിരുന്ന ചിത്രത്തില്* നിന്നും റോമയെ ഒഴിവാക്കിയത് ഈ വിവാദങ്ങള്* കാരണമെന്നാണ് സൂചന

റോമയുടെ പുതിയ ഇമേജ് കുടുംബപ്രേക്ഷകരെ സിനിമയില്* നിന്ന് അകറ്റുമെന്ന് കണ്ടാണ് ഈ നീക്കം നടന്നതെന്ന് പറയപ്പെടുന്നു. ഫാമിലി പ്രേക്ഷകര്* അകന്നാല്* സിനിമ രക്ഷപ്പെടില്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് റോമയെ വെട്ടിയത്.

ബോളിവുഡിലെയും കോളിവുഡിലെയും ഗ്ലാമര്* താരങ്ങളുടെ പാര്*ട്ടി ചിത്രങ്ങള്* അത്ര പുതുമയുള്ള കാര്യമൊന്നുമല്ല, കൂട്ടുകാരുമൊത്ത് അവര്* ആടുന്നതിന്റെയും പാടുന്നതിന്റെയും ചിത്രങ്ങള്* ടാബ്ലോയിഡുകളുടെ പ്രിയവിഭവങ്ങളുമാണ്

എന്നാല്* ഇങ്ങ് ഒരു മലയാളിതാരം ഇതിനെല്ലാം തുനിഞ്ഞാല്* സ്ഥിതമാറും. കിട്ടാത്ത മുന്തിരങ്ങ പുളിയ്ക്കുമെന്ന് പറയുന്നത് പോലെ എന്തോ മലയാളീസിന് ഇതൊന്നും തീരെ ദഹിയ്ക്കില്ല. എന്തോ വലിയ അപരാധമായാണ് അവര്* ഇതിനെയെല്ലാം ഇപ്പോഴും കാണുന്നത്. അതുകൊണ്ട് തന്നെ മല്ലുതാരങ്ങളെല്ലാം ഇത്തരം പാര്*ട്ടികുരുക്കുകളില്* പെടാതെ ഒഴിഞ്ഞുനില്*ക്കാന്* ശ്രമിയ്ക്കാറുണ്ട്.

എന്നാലിപ്പോള്* ഒരു മലയാളത്തിലെ ഹിറ്റ് സിനിമകളിലൂടെ പ്രശസ്തയായ നടി ഒരു പാര്*ട്ടി കുരുക്കില്* ചെന്നുചാടിയിരിക്കുന്നു. വേറാരുമല്ല, നമ്മുടെ റോമ അസ്രാണിയാണ് പുലിവാല് പിടിച്ചിരിയ്ക്കുന്നത്. റോമയും അവരുടെ ബോയ്ഫ്രണ്ടും കൂടി നിശാവിരുന്നില്* പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് നെറ്റില്* പ്രചരിയ്ക്കുന്നത്. അവര്* പുണരുന്നതിന്റെയും ചുംബിയ്ക്കുന്നതിന്റെയുമെല്ലാം സന്തോഷം പങ്കിടുന്നതിന്റെയുമെല്ലാം ചിത്രങ്ങളും വീഡിയോകളും കുറച്ചുദിവസം മുമ്പാണ് നെറ്റില്* ലഭ്യമായത്.

ഏതാനും വര്*ഷം മുമ്പ് ടോട്ടല്* ഫോര്* യു തട്ടിപ്പിലൂടെ കുപ്രസിദ്ധനായ ശബരീനാഥിനൊപ്പം കോവളത്തൊരു പാര്*ട്ടിയില്* പങ്കെടുത്ത് വിവാദങ്ങളില്* ചെന്നുചാടിയ ചരിത്രമുണ്ട് റോമയ്ക്ക്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നെറ്റില്* ഒഴുകിപ്പരന്നതോടെ നടി പാപ്പരാസികളുടെ ഇഷ്ടതാരമായി മാറി. അന്നുതൊട്ട് പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്* റോമയെ വിടാതെ പിന്തുടരുകയാണ്. ഇപ്പോള്* പുറത്തുവന്ന ചിത്രങ്ങളും അവരുടെ സൃഷ്ടികളാണെന്ന് വിശ്വസിയ്*ക്കേണ്ടിയിരിക്കുന്നു.


Keywords:Roma ,Roma asrani,Shabarinath, Total For U,night party, Roma's career