രാജ്യത്ത് ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്*ധിച്ചേക്കും. വിലവര്*ധന സംബന്ധിച്ച് തീരുമാനമെടുക്കാന്* കേന്ദ്രമന്ത്രിസഭയുടെ ഉന്നതാധികാര സമിതി യോഗം ഉടന്* ചേരണമെന്ന് പെട്രോളിയം മന്ത്രി എസ് ജയ്പാല്* റെഡ്ഡി ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതി അധ്യക്ഷന്* ധനമന്ത്രി പ്രണബ് മുഖര്*ജിയെ സന്ദര്*ശിച്ചാണ് ജയ്പാല്* റെഡ്ഡി ഇക്കാര്യം ആവശ്യപ്പെട്ടത്.

പൊതുമേഖലാ എണ്ണക്കമ്പനികള്* പ്രതിദിനം 333 കോടിയുടെ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വിലവര്*ദ്ധന വേണ്ടിവരുന്നതെന്ന് ജയ്പാല്* റെഡ്ഡി പറഞ്ഞു. പാര്*ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്*പ് ഉന്നതാധികാര സമിതി യോഗം ചേരും. വിലവര്*ദ്ധന സംബന്ധിച്ച തീരുമാനം എടുക്കുക എളുപ്പമാവില്ല. ധനമന്ത്രി പ്രണബ് മുഖര്*ജിയെ സന്ദര്*ശിച്ചതിന് ശേഷം മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു ജയ്പാല്* റെഡ്ഡി.

പെട്രോള്* വില നിശ്ചയിക്കാന്* പൊതുമേഖലാ എണ്ണക്കമ്പനികള്*ക്ക് അധികാരം നല്*കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്* സര്*ക്കാര്* ഇടപെടില്ലെന്നും ജയ്പാല്* റെഡ്ഡി പറഞ്ഞു.


Keywords:Jaipal Reddy, Finance Minister Prananb Mukherjee,Diesel, petrolium,Have sought EGoM meet on diesel, LPG rate hike, Oil minister