-
മിസ് വേള്*ഡ്-2011 ഇവിയന്* ലുനസോള്* സര്*കോസ് കീരœ

മിസ് വേള്*ഡ്-2011 മത്സരത്തില്* വെനസ്വേലയുടെ ഇവിയന്* ലുനസോള്* സര്*കോസ് കീരിടം ചൂടി. 121 പേരെ പിന്തള്ളിയാണ് ഇവിയന്* സര്*കോസ് ഈ നേട്ടം സ്വന്തമാക്കിയത്. ഹ്യൂമന്* റിസോഴ്സസ് ബിരുദ വിദ്യാര്*ഥിനിയാണ് ഈ സുന്ദരി. ഇന്ത്യന്* സുന്ദരി കനിഷ്താ ധന്**കാറിന് ആദ്യ 15 പേരുടെ പട്ടികയില്* പോലും ഇടം പിടിക്കാനായില്ല.
ഇവിയന്* സര്*കോസ് എന്ന ഇരുപത്തിരണ്ടുകാരിക്ക് 12 സഹോദരങ്ങളാണുള്ളത്. അവള്*ക്ക് എട്ടാം വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളെ നഷ്ടപ്പെട്ടത്. പിന്നീട് ഒരു കന്യാസ്ത്രീമഠത്തിലായിരുന്നു ജീവിതം. ബാല്യത്തിലെ അനാഥത്വമാണ് തനിക്ക് കരുത്തുനല്*കിയതെന്ന് ഇവിയന്* സര്*കോസ് സാക്ഷ്യപ്പെടുത്തുന്നു. ജീവിക്കാന്* പഠിപ്പിച്ചതും തന്റേടിയാക്കിയതും അത് തന്നെ.
മിസ് ഫിലിപ്പീന്*സ് വെന്*ഡോലിന്* റുവായ്*സ് മത്സരത്തില്* രണ്ടാം സ്ഥാനം നേടി. മിസ് പ്യൂട്ടോറിക്കോ അമാന്*ഡ പെരെസ് മൂന്നാം സ്ഥാനം സ്വന്തമാക്കി. 122 സുന്ദരിമാരില്* നിന്ന് ഏഴ് പേരെയാണ് ഫൈനലിലേക്ക് തെരഞ്ഞെടുത്തത്. ലണ്ടനിലെ ഏള്*സ് കോര്*ട്ടില്* നടന്ന ലോകസുന്ദരി മത്സരം 150 രാജ്യങ്ങളിലാണ് തല്*സമയം സംപ്രേഷണം ചെയ്തത്.
പ്രതിഷേധങ്ങള്* കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് മത്സരം നടന്നത്. അറുപതാമത് ലോകസുന്ദരി മത്സരമായിരുന്നു ഇത്തവണ നടന്നത്.
Keywords:Ivian Sarcose,human resources,Miss World-2011,Erles Cortil,Miss Venezuela Crowned Miss World in London
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks