കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ വിമാനക്കമ്പനിയായ കിംഗ്*ഫിഷര്* അടച്ചുപൂട്ടില്ലെന്ന് ചെയര്*മാന്* വിജയ് മല്യ അറിയിച്ചു. കടബാധ്യത അടച്ചുതീര്*ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ വായ്പകള്* എഴുതിത്തള്ളാന്* ആവശ്യപ്പെട്ടില്ലെന്നും, ഹ്രസ്വകാല വായ്പയായി നല്*കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മല്യ പറഞ്ഞു. പ്രതിസന്ധിയുടെ പേര് പറഞ്ഞ് ജീവനക്കാരെ പിരിച്ചുവിടില്ല. ഇന്ത്യയില്* വിമാനക്കമ്പനികള്*ക്ക് പ്രവര്*ത്തനച്ചെലവ് കൂടുതലാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം വ്യോമയാനരംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്* സര്*ക്കാര്* തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.

അതേസമയം കിംഗ്*ഫിഷറിന്റെ നഷ്ടം ഇരട്ടിയോളം വര്*ധിച്ചു കഴിഞ്ഞു. സെപ്തംബര്* 30ന് അവസാനിച്ച രണ്ടാം പാദത്തില്* കമ്പനിയുടെ അറ്റനഷ്ടം 468.66 കോടി രൂപയായി വര്*ധിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കിംഗ്*ഫിഷര്* നിരവധി വിമാന സര്*വീസുകള്* നിര്*ത്തലാക്കിയിരുന്നു. കടബാധ്യത കുറയ്ക്കുന്നതിനായി കമ്പനി ആസ്തികള്* വില്*ക്കുന്നുവെന്നും വാര്*ത്തകളുണ്ടായിരുന്നു.


Keywords: aeroplane company,King fisher,shares,Will not Shut Down Kingfisher,Vijay Malya