-
സച്ചിന് നൂറാം സെഞ്ച്വറി നഷ്ടമായി
മുംബൈ വാംഖഡെ സ്റ്റേഡിയം ഒരു നിമിഷം നിശബ്ദമായി. ചരിത്രനേട്ടത്തിനരികെ ബാറ്റിംഗ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കര്* വീണ്ടും പുറത്തായി. വെസ്റ്റിന്*ഡീസിനെതിരെയുള്ള മൂന്നാം ടെസ്റ്റില്* സെഞ്ച്വറിക്ക് ആറ് റണ്*സ് അകലെവച്ച് സച്ചിന്* പുറത്തായി. രാം*പോളിന്റെ പന്തില്* സമ്മിക്ക് സച്ചിന്* പിടികൊടുത്തു.
ഇന്ന് മത്സരം പുനരാരംഭിച്ചപ്പോള്* സച്ചിന്* 67 റണ്*സ് എന്ന നിലയിലായിരുന്നു. 133 പന്തുകളില്* നിന്ന് ഒരു സിക്സറും അഞ്ച് ബൌണ്ടറികളും ഉള്*പ്പടെയായിരുന്നു സച്ചിന്* കഴിഞ്ഞദിവസം ഈ സ്കോറിലെത്തിയത്. ഇന്ന് വി വി എസ് ലക്ഷ്മണിനൊപ്പം ബാറ്റിംഗിനിറങ്ങിയ സച്ചിന്* നൂറാം സെഞ്ച്വറി തികയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് ലോകം.
ഇന്ന് മൂന്ന് ഫോറുകളും ഒരു സിക്സറും പായിച്ച് സച്ചിന്* തകര്*പ്പന്* ഫോമിലാണെന്ന് തെളിയിച്ചിരുന്നു. ഒട്ടും സമ്മര്*ദ്ദമില്ലാത്ത രീതിയിലായിരുന്നു സച്ചിന്* ബാറ്റ് വീശിയത്. പക്ഷേ തൊണ്ണൂറില്* പുറത്താകുകയെന്ന ദൌര്*ഭാഗ്യം വീണ്ടും സച്ചിനെ പിടികൂടുകയായിരുന്നു. 153 പന്തുകളില്* നിന്ന് എട്ട് ഫോറുകളും രണ്ട് സിക്സറുകളും ഉള്*പ്പടെയാണ് സച്ചിന്* 94 റണ്*സ് എടുത്തത്.
Keywords:sachin out, rampaul,rahul dravid, cricket news, sports news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks