-
എന്താണു ഞാനിങ്ങനെ ?
എന്താണു ഞാനിങ്ങനെ ?
ഘനതീവ്രമായ നിരാശ !
എന്താണു , ഞാനിങ്ങനെ ?
മഴമേഘങ്ങളുരുണ്ട് -
കൂടുംപോലെ , നിതപ്തമാമൊരു ,
മിഴിനീര്* തുള്ളി …….
ആഴങ്ങളിലാഴങ്ങളില്* ,
വീണുടയാതെ , വിസ്മൃതിയിലാണ്ടു -
പോകാതെ , വീണ്ടുമൊരു
വിങ്ങലായ് …..
എന്താണു , ഞാനിങ്ങനെ ?
ചിലന്തി വലക്കൂടുകളില്* ,
ഭ്രമമാഴ്ത്തിയുച്ചം പിടിക്കും ,
നീരാളി കൈകള്* പോലെ ,
എന്നെ വരിഞ്ഞാരോ ,
മുറുക്കുന്നു ….
ഘനതീവ്രമായ നിരാശ !
തോറ്റുപോകുന്ന കളികളിലാണോ ?
തോല്*പ്പിച്ച മനസ്സിന്നിരുമ്പു -
രുക്കും കാഠിന്യമറിഞ്ഞോ ?
തോല്*വിക്കുമപ്പുറത്തു -
രുകിയൊലിച്ച സ്നേഹത്തിന്*
പൊള്ളലേറ്റോ ?,
മറവിയുടെ ചിറകേറി
പറന്നു പോയ മുകില്*പ്പക്ഷിയുടെ ,
കണ്ണില്* തുറിച്ച
പരിഹാസമേറ്റോ ?
ഘനതീവ്രമായ നിരാശ !
എന്താണു ഞാനിങ്ങനെ ?
Keywords: poems, kavithakal, malayalam kavithakal, malayalam poems, philosophy. kavitha enthanu njaningane
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks