-
കാത്തിരിപ്പിന്റെ വേദന

നീയില്ലാത്തോരീ ഏകാന്ത സന്ധ്യയില്* ,
മൂകമാവുന്നിതെന്* മനം , ശോകത്താല്*
നിന്റെ , വേര്പാടിന്നഴല് കളെന്നിലെ
ചിന്തയില്* വേദന പടര്ത്തിടുന്നു .
സൌഹൃദമായി അറിയാതടുത്തു ഞാന്* ,
പ്രചോദനമായി നീയത് പകര്*ന്നു തന്നെപ്പോഴും ,
പ്രകോപിപ്പിച്ചു നിന്നെ ഞാനെപ്പോഴും കുസൃതിയാല്* ,
സഹനമായി , നീ സദാ ചിരിച്ചു നിന്നപ്പോഴും
വേദനപടരുന്നു എന്* മനമൊന്നാകെ
ഇടറുന്നു പാദങ്ങള്* , നിറയുന്നെന്* മിഴികള്* ,
ഹൃദയത്തില്* ആഴ്ന്നിറങ്ങുന്നീ വേദനതന്* വേരുകള്* ,
കാത്തിരിപ്പില്ലിനി , മടങ്ങട്ടെ , ഏകയായി ,
പിന്തിരിഞ്ഞുനോക്കാന്* , മടിക്കുന്ന മനമേ;
ശാന്തമാകൂ എന്* വിഹ്വല ചിത്തമേ!
എല്ലാമറിയാമെന്നീട്ടുമിങ്ങനെ -
നെഞ്ചകം നെരിപ്പോടായി നീരുന്നിതെന്തിനോ ?
Keywords: kathirippinte vedana, malayalam poem, kavithakal, kadha, stories
Last edited by sherlyk; 12-25-2011 at 06:57 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks