മമ്മൂ*ട്ടിച്ചിത്രമായ കോബ്രയ്ക്ക് ചിത്രീകരണം പൂര്*ത്തിയാകും മുന്നേ മൂന്ന് കോടി രൂപ ലഭിച്ചു. ലാല്* സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടി വിയാണ് മൂന്ന് കോടി രൂപയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.

പ്രിയദര്*ശന്റെ മോഹന്**ലാല്* ചിത്രമായ പി മാധവന്* നായരും അറബിയും ഒട്ടകത്തിനും മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരിക്കും 2.50 കോടി രൂപ വീതമാണ് സാറ്റലൈറ്റ് അവകാശമായി കിട്ടിയത്. 2011ല്* നിന്ന് 2012ല്* എത്തുമ്പോള്* സൂപ്പര്*സ്റ്റാറുകളുടെ ചിത്രങ്ങളുടെ സാറ്റലൈറ്റിന് 50 ലക്ഷം രൂപയോളം വര്*ധിച്ചുവെന്നാണ് കണക്കുകള്* സൂചിപ്പിക്കുന്നത്.

സിനിമ പ്രദര്*ശനത്തിനെത്തും മുന്നേ സാറ്റലൈറ്റ് അവകാശം വിറ്റാല്* നഷ്ടമുണ്ടാകുന്ന കാഴ്ച 2011ല്* കാണാനായി. സൂപ്പര്*ഹിറ്റ് ചിത്രമായ സാള്*ട്ട് ആന്*ഡ് പെപ്പറിന്റെ സാറ്റലൈറ്റ് അവകാശം വിറ്റത് 90 ലക്ഷം രൂപയ്ക്കായിരുന്നു. സോള്*ട്ട് ആന്*ഡ് പെപ്പറിന്റെ ചിത്രീകരണം നടക്കുമ്പോള്* തന്നെ സൂര്യ ടി വിയാണ് സാറ്റലൈറ്റ് അവകാശം വാങ്ങിയത്. ചിത്രം പുറത്തിറങ്ങിയതിന് ശേഷമായിരുന്നു സാറ്റലൈറ്റ് അവകാശം വിറ്റിരുന്നെങ്കില്* നിര്*മ്മാതാവിന് വന്* ലാഭം ഉണ്ടായേനെ എന്നാണ് സിനിമാ അണിയറ പ്രവര്*ത്തകര്* പറയുന്നത്. മറ്റൊരു ചിത്രമായ ട്രാഫിക്കിന് സാറ്റലൈറ്റ് അവകാശമായി 1.42 കോടി ഏഷ്യാനെറ്റില്* നിന്ന് ലഭിച്ചത്, ഇതിന് ഉദാഹരണമായി സിനിമാപ്രവര്*ത്തകര്* ചൂണ്ടിക്കാട്ടുന്നു.

സാറ്റലൈറ്റ്, ഓഡിയോ, വീഡിയോ, ഓവര്*സീസ് എന്നിങ്ങനെ എല്ലാ അവകാശങ്ങള്*ക്കും കൂടി 1.45 കോടിയാണ് ചാപ്പാകുരിശിന് ലഭിച്ചത്. അതേസമയം രതിനിര്*വേദത്തിന് രണ്ട് കോടി രൂപ ലഭിച്ചു. മള്*ട്ടിസ്റ്റാര്* ചിത്രമായ ചൈന ടൌണിന്റെ സാറ്റലൈറ്റ് അവകാശത്തിന് 2.75 കോടി രൂപയാണ് നിര്*മ്മാതാക്കള്*ക്ക് ലഭിച്ചത്. അതേസമയം മറ്റൊരു മള്*ട്ടി സ്റ്റാര്* ചിത്രമായ ക്രിസ്ത്യന്* ബ്രദേര്*സിന് ലഭിച്ചത് 1.75 കോടി രൂപയാണ്.



Keywords:Traffic, rathinirvedam, video, odio,maultistar, chappakurissu, china town, christian brothers, salt and pepper,priyadarshan, Cobra's satellitte right for three crore