സിനിമാ പിന്നണി ഗായിക ജ്യോത്സ്*ന സംഗീത സംവിധാനം നിര്*വഹിക്കുന്നു. ഒരു മെഡിറ്റേഷന്* ആല്*ബത്തിന് വേണ്ടിയാണ് ജ്യോത്സ്*ന സംഗീത സംവിധാനം നിര്*വഹിക്കുന്നത്.
സംസ്കൃതത്തിലുള്ള ശ്ലോകങ്ങള്*ക്കാണ് ജ്യോത്സ്*ന ഈണം പകരുന്നത്. പുതിയ കാല സംഗീതമായിരിക്കും ജ്യോത്സ്*ന നല്*കുക. പുരാതന ശ്ലോകങ്ങളെ കുറിച്ച് യുവാക്കള്*ക്ക് അവബോധം നല്*കുകയെന്നതാണ് ലക്*ഷ്യമെന്നും ജ്യോത്സ്*ന പറയുന്നു. ആല്*ബത്തിലെ നാല് ട്രാക്കുകള്*ക്കാണ് ജ്യോത്സ്*ന ഈണം പകരുന്നത്. ബാക്കിയുള്ളവയ്ക്ക് സംഗീതം നല്*കുന്നത് സൂര്യനാരായണനാണ്. ശ്ലോകങ്ങളുടെ ഉച്ചാരണം ഒരു മേല്*ശാന്തിയുടെ സഹായത്തോടെയാണ് മനസ്സിലാക്കിയതെന്ന് ജ്യോത്സ്*ന പറയുന്നു. മാര്*ച്ച് അവസാനത്തോടെയായിരിക്കും ആല്*ബം പുറത്തിറക്കുക.

ജ്യോത്സ്*ന ഏറ്റവും ഒടുവില്* ഗാനം ആലപിച്ചിരിക്കുന്ന ചിത്രങ്ങള്* മുല്ലമൊട്ടും മുന്തിരിച്ചാറും മൈ ബോസ്സുമാണ്.