പണ്ട് കാലത്ത് നാട്ടില്* സുലഭമായി കണ്ടു വന്നിരുന്ന മരമായിരുന്നു അശോകം. ദുഃഖം അഥവാ ശോകം ഇല്ലാതാക്കുന്നത്* എന്നാണ്* ഈ പേരിന്റെ അര്*ത്ഥം. കടും ഓറഞ്ച്* നിറത്തിലുളള പൂക്കള്* കുലകളായി ഉണ്ടാകുന്ന ഈ മരത്തിന്റെ തൊലി, പൂവ്* എന്നിവ ഔഷധ യോഗ്യമായ ഭാഗങ്ങളാണ്.ഇതിന്*റെ പൂവ്* ചതച്ച്* വെളിച്ചെണ്ണയില്* ചാലിച്ച്* കുട്ടികള്*ക്കുണ്ടാകുന്ന കരപ്പന്*, ചൊറി, ചിരങ്ങ്* തുടങ്ങിയ ചര്*മ്മ രോഗങ്ങള്*ക്ക്* പുരട്ടാറുണ്ട്*. അശോകത്തൊലി കഷായം വെച്ച്* ചെറുതേന്* ചേര്*ത്ത്* കഴിച്ചാല്* ഒച്ചയടപ്പ്* മാറുകയും ശബ്ദം തെളിയുകയും ചെയ്യും. അശോകപൂവ്* ഉണക്കി പൊടിച്ച്* പാലില്* കാച്ചി കഴിച്ചാല്* രക്തശുദ്ധിയുണ്ടാവും.ആയുര്*വേദ ഔഷധമായ 'അശോകാരിഷ്ടം ഉണ്ടാക്കുന്നത്* ഇതിന്*റെ തൊലിയില്* നിന്നാണ്*.