സാരിയിലെ സൗന്ദര്യം



ഒരു സ്*ത്രീ കൂടുതല്* സുന്ദരിയാകുന്നത്* ഏത്* വേഷത്തിലാണ്*...?
ട്രെന്*ഡുകള്*ക്കനുസരിച്ച്* വിപണികളില്* ഓരോ ദിവസവും പുതിയപുതിയ ഫാഷനിലുള്ള വസ്*ത്രങ്ങള്* സ്*ത്രീകള്*ക്കായി എത്തുന്നുണ്ടെങ്കിലും, സാരിയാണ്* സ്*ത്രികളുടെ സൗന്ദര്യത്തോട്* ഏറ്റവും ചേര്*ന്നു നില്*ക്കുന്ന വേഷം. മറ്റുള്ളവരുടെ കണ്ണില്* സ്*ത്രീ കൂടുതല്* ആകര്*ഷകമാകുന്നതും സാരിയിലാണ്*. സാരികളിലെ വൈവിധ്യങ്ങള്* ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്*. എന്നാലും സാരി ധരിക്കുന്നതില്* എപ്പോഴും ഒരേ രീതിതന്നെയാണ്* പിന്തുടരുന്നത്*. വെറുതെ വലിച്ചുവാരി ചുറ്റേണ്ടതല്ല സാരി. അതിന്റെതായ രീതിയിലും അവരവര്*ക്ക്* ഇണങ്ങുന്നതരത്തിലുമായിരിക്കണം സാരി ഉടുക്കേണ്ടത്*,
വണ്ണമുള്ളവര്* പോളിയെസ്*റ്റര്* സാരി ധരിക്കുന്നതാണ്* കൂടുതല്* ഉത്തമം. ശരീരത്തിനും കാഴ്*ച്ചയ്*ക്കും അതാണ്* ഭംഗി. ഒറ്റക്കളര്* സാരി സാധാരണ വണ്ണംകൂടിയ ശരീരപ്രകൃതക്കാര്*ക്ക്* ചേരില്ല. അതേ സമയം മെലിഞ്ഞ ശരീരമുള്ളവര്* പടര്*ന്നു നില്*ക്കുന്ന തരത്തിലുള്ള കോട്ടണ്* സാരികള്* ധരിക്കുന്നതാണ്* ചേര്*ച്ച.
വെളുത്ത വട്ട മുഖമുള്ളവര്* ചെറിയ കളം ഡിസൈനിലുള്ള ഇളം പച്ചസാരി ധരിക്കുന്നത്* ഭംഗിതോന്നിപ്പിക്കും. ഇക്കുട്ടര്*ക്ക്* തവിട്ടു ഡിസൈനിലുള്ള സാരി നന്നായി ചേരും. വെളുത്ത്* ഉയരമുള്ള കൂര്*ത്ത മുഖമുള്ളവര്*ക്ക്* ഇളംവൈലറ്റ്* നിറത്തില്* പലതരം ബോര്*ഡറുള്ള സാരിയും മാച്ചിംഗ്* ബ്ലൗസും നന്നായി ചേരും. ഖാദിയുടെ ഹാന്*ഡ്*വര്*ക്ക്* സാരിയും ഇണങ്ങും. കറുത്ത നിറമുള്ളവര്* വെളുത്തഷേഡ്* സാരിയും ഇരുനിറക്കാര്* ലൈറ്റ്* ഷേഡ്* സാരിയും ധരിക്കുക.
സാരിയുടുക്കുമ്പോള്* ചില കാര്യങ്ങള്* ശ്രദ്ധിക്കണം. സാരി തോളില്* പിന്* ചെയ്*ത്* ഉറപ്പിക്കുന്നതാണ്* നല്ലത്*. സാരി നന്നായി ഞൊറിഞ്ഞ്* ഉടുക്കണം. വയറിനുമീതേ അധികം കയറ്റി സാരി ഉടുക്കരുത്*. പൊക്കിള്*ചുഴിക്കു താഴെ വച്ച്* സാരിയുടുക്കുന്നത്* മോശമാണ്*. സാരിത്തുമ്പ്* ആവശ്യത്തിനുമാത്രം ഇടുക.


Click Here - Saree Fashion Gallery

How to wear saree , Saree Draping tips. Tips to wear saree, saree draping steps, saree fashion, saree shopping, saree selecting tips