-
യന്**താര തുറന്നടിക്കുന്നു, പ്രഭുദേവയെ പറ്
പ്രണയവര്*ണ്ണങ്ങളുടെ ദിവസങ്ങള്* അവസാനിക്കുകയും വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനുകളില്* നിന്ന് ലൊക്കേഷനുകളിലേക്ക് പറക്കുകയും ചെയ്യുന്ന നയന്**താരയിപ്പോള്* ദുഃഖമൂകയല്ല. പഴയതെല്ലാം മറന്ന് വീണ്ടും പ്രശസ്തിയുടെ കൊടുമുടികള്* കീഴടക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്* നയന്**താര. ഇതിന് മുന്നോടിയായി, താനും പ്രഭുദേവയും പിരിയാന്* ഉണ്ടായ കാരണത്തെ പറ്റി ഒരു തമിഴ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്* നയന്**താര തുറന്നടിച്ചിരിക്കുന്നു.
“പ്രഭുദേവയെ ഞാന്* വെറുക്കുമെന്ന് സ്വപ്നത്തില്* പോലും ഞാന്* കരുതിയിരുന്നില്ല. പ്രഭുദേവയോട് ഞാന്* സത്യസന്ധതയും ആത്മാര്*ത്ഥതയും പുലര്*ത്തി. എന്നാല്* പ്രഭുദേവ എന്നോടത് ചെയ്യുകയുണ്ടായില്ല. 100 ശതമാനവും ഞാന്* വിശ്വസ്തയായിരുന്നു. എന്നാല്* ആ വിശ്വസ്തതയ്ക്ക് പ്രഭുദേവ തരിമ്പ് പോലും മൂല്യം കല്**പ്പിക്കുന്നില്ലെന്ന് എനിക്ക് മനസിലായി. അകലുകയല്ലാതെ വെറെ വഴി എനിക്ക് ഉണ്ടായിരുന്നില്ല.â€
“പ്രണയത്തിനായി എന്തും ത്യജിക്കാന്* ഞാന്* തയ്യാറായിരുന്നു. പ്രഭുദേവയ്ക്ക് വേണ്ടി ചിലതൊക്കെ ഞാന്* ത്യജിക്കുകയും ചെയ്തു. എങ്കിലും, വിവാഹം വരെ എത്തിയ ഞങ്ങളുടെ പ്രണയം തകര്*ന്നു. ഞങ്ങളുടെ കാര്യത്തില്* മാത്രമല്ല, എത്രയോ പേരുടെ കാര്യത്തില്* ഇത് സംഭവിക്കുന്നു.â€
“പ്രണയത്തിലായാലും വിവാഹത്തിലായാലും പങ്കാളികള്*ക്ക് പരസ്പരം ശരിക്ക് മനസിലാക്കാന്* പറ്റാത്ത ചില സാഹചര്യങ്ങള്* ഉണ്ടാകാം. ഇത്തരം സന്ദര്*ഭങ്ങളില്* പ്രശ്നങ്ങള്* ഉണ്ടാവുക സ്വാഭാവികം. എന്നാല്* ഇതൊക്കെ ഒരു പരിധിക്കുള്ളില്* സംഭവിക്കണം. പരിധി കടന്നാല്* പ്രണയമായാലും വിവാഹമായാലും തകരും.â€

“പ്രഭുദേവയുടെ ചില പ്രവര്*ത്തികള്* എനിക്ക് സഹിക്കാന്* കഴിഞ്ഞില്ല. പ്രശ്നം വരുമ്പോള്* അഭിമുഖീകരിക്കാന്* കഴിഞ്ഞില്ല അല്ലെങ്കില്* അതിനുള്ള കഴിവ് എനിക്ക് ഉണ്ടായിരുന്നില്ല എന്നും പറയാം. ലോകത്തില്* മാറ്റമില്ലാത്തത് മാറ്റം മാത്രമാണ്. ജനങ്ങള്* മാറുന്നു, സാഹചര്യങ്ങള്* മാറുന്നു, നമ്മുടെ പ്രവര്*ത്തികള്* മാറുന്നു. ഇത്തരം ഒരു മാറ്റമാണ് എന്നെ പ്രഭുദേവയില്* നിന്ന് അകറ്റിയത്.â€
“ഞാന്* പ്രഭുദേവയെ ഉപേക്ഷിച്ചതിന് പല കാരണങ്ങള്* ഉണ്ടാകാം. അതെല്ലാം എന്റെ സ്വകാര്യ വിഷയമാണ്. കാരണങ്ങളെ പറ്റി ഒന്നും പറയാന്* ഞാനാളല്ല. എന്റെ വ്യക്തിപരമായ കാര്യങ്ങള്* പൊതുജനങ്ങളോട് വെളിപ്പെടുത്തേണ്ട ബാധ്യത എനിക്കില്ല.â€
“എന്നെപ്പറ്റി മാധ്യമങ്ങള്* എന്തൊക്കെയാണ് പറഞ്ഞ് നടന്നിരുന്നത്. എന്നാല്* ഞാന്* ഒരു ആരോപണത്തിനും ഗോസിപ്പിനും മറുപടി നല്**കിയില്ല. ഇപ്പോള്* സാഹചര്യം മാറിയിരിക്കുന്നു. പ്രണയം തകര്*ന്നിരിക്കുന്നു. ഒരു ബന്ധം ശരിയല്ലെങ്കില്* നമ്മളും മാറുന്നത് സ്വാഭാവികമല്ലേ?†- നയന്**താര ചോദിക്കുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks