ഏതൊരു പെണ്ണും ജീവിതത്തില്* ഏറ്റവുംകൂടതല്* സുന്ദരിയായി മാറുന്നത്* അവളുടെ കല്ല്യാണദിനത്തിലാണ്*. അള്*ത്താരയിലെ മെഴുകുതിരികള്*ക്കു മുന്നില്*, നിലവിളക്കിന്റെ പൊന്*പ്രഭയ്*ക്കു മുന്നില്*, മൈലാഞ്ചി ചന്തത്തിന്റെ താളത്തിനു നടുവില്* അണിഞ്ഞൊരുങ്ങി ലജ്ജാവിവശയായി നില്*ക്കുന്ന പെണ്ണ്* ഏത്* കണ്ണുകള്*ക്കും ആനന്ദമാണ്*. ചുറ്റും കൂടിയവര്*ക്കു മുന്നില്* തിളങ്ങി നില്*ക്കാന്* മേയ്*ക്കപ്പും ഡ്രസ്സും ആഭരണങ്ങളുമെല്ലാം അവളെ സഹായിക്കുന്നു. ഓരോരുത്തര്*ക്കും അനുയോജ്യമായ തരത്തിലുള്ള മേയ്*ക്കാപ്പാണ്* ചെയ്യുന്നതെങ്കിലും അടിസ്ഥാനമായ ചില കാര്യങ്ങള്* ഉണ്ട്*. അത്* ഓരോ മതവിഭാഗക്കാര്*ക്കും വ്യത്യസപ്പെട്ടിരിക്കും.

ഹിന്ദു വധു

മേയ്*ക്കപ്പിനു മുന്*പ്* വൃത്തിയുള്ള ടൗവ്വല്* ചെറുചൂടുവെള്ളത്തില്* മുക്കി നന്നായി മുഖം അമര്*ത്തി തുടയ്*ക്കുക. മുഖെത്ത പൊടിയും അഴുക്കുമെല്ലാം നിശ്ശേഷം മാറിക്കിട്ടാനാണിത്*. അതുകഴിഞ്ഞ്* ഏതെങ്കിലും നല്ല ഒരു ക്രീം മുഖത്ത്* പുരട്ടുക. കഴുത്തിലും പുരട്ടാന്* ശ്രദ്ധിക്കണം.ശേഷം അല്*പം പൗഡര്* തേയ്*ക്കുക.അതിനുശേഷം ചര്*മ്മത്തിന്റെ നിറത്തിനനുയോജ്യമായ റോസ്* പൗഡര്* മുഖത്തിലും കഴുത്തിലും ഒരേരീതിയില്* പുരട്ടുക. ശേഷം കണ്ണെഴുതി പുരികം വരച്ച്* ബ്ലഷറും ഐഷാഡോയും പുരട്ടുക.ഒടുവില്* ലിപ്*സ്*റ്റികും ലിപ്*ഗ്ലോയും ഉപയോഗിക്കു. മുഖത്തിനനുയോജ്യമായ പൊട്ടും ചാര്*ത്തുക. പിന്നീട്* വധുവിന്റെ ഇഷ്ടത്തിനും മുഖത്തിനും യോജിക്കുന്ന തരത്തില്* മുടികെട്ടി പൂക്കള്* വയ്*ക്കുക.തുടര്*ന്ന്* ആഭരണങ്ങള്* അണിയുക. അരപ്പട്ട, കൈപ്പട്ട എന്നിവയും അണിയുക.

ക്രിസ്*ത്യന്* വധു

വൃത്തിയുള്ള ടൗവ്വല്* ചെറുചൂടുവെള്ളത്തില്* മുക്കി മുഖം അമര്*ത്തിതുടയ്*ക്കുക. ശേഷം ക്രീം പുരട്ടി പൗഡര്* ഇടുക.അതിനുപുറമേ റോസ്* പൗഡറും ബ്ലഷറും പുരട്ടുക.ശേഷം കണ്ണെഴുതി, പുരികം വരച്ച്* ഐഷാഡോ ഇടുക.ലിപ്*സ്റ്റികും ലിപ്*ഗ്ലോയും തേച്ചശേഷം മുഖത്തിനണങ്ങിയ പൊട്ടുകുത്തുക. ശേഷം മുഖത്തിനണങ്ങുന്നതും വധുവിനിഷ്ടപ്പെടുന്നതുമായ രീതിയില്* മുടിക്കെട്ടി ചുട്ടിയിട്ട്* ക്രൗണ്*വച്ച്* നെറ്റ്* വയ്*ക്കുക.ആഭരണങ്ങളണിഞ്ഞ്* അരപ്പട്ട,കൈപ്പട്ട എന്നിവയും വയ്*ക്കുക.

മുസ്ലീം വധു

നേരത്തെ തന്നെ ഏതെങ്കിലും നല്ല ഡിസൈനില്* മൈലാഞ്ചി ഇടീക്കണം. വുത്തിയുള്ള ഒരു ടൗവ്വല്* ചെറുചൂടുവെള്ളത്തില്* മുക്കി മുഖം തുടച്ച്* ക്രീം പുരട്ടുക.ശേഷം ഫെയ്*സ്* പൗഡറും റോസ്*പൗഡറും ഒരേരീതിയില്* പുരട്ടുക. കണ്ണെഴുതി പുരികം വരച്ച്* ബ്ലഷറും ഐഷാഡോയും പുരട്ടുക.ലിപ്*സ്*റ്റിക്*,ലിപ്*ഗ്ലോ എന്നിവ ഉപയോഗിക്കുക. മുഖത്തിനിണങ്ങുന്ന രീതിയില്* മുടികെട്ടി പുറകോട്ട്* പിന്നിയിട്ട്* അറ്റത്ത്* കുഞ്ചലം കെട്ടി തട്ടമിടുക. ഇവര്*ക്ക്* വീതിയുള്ള കസവുള്ള സാരിയാണ്* നല്ലത്*.
വധുവിനെ ഒരുക്കുമ്പോള്* കഴിവതും സാരിക്ക്* അനുയോജ്യമായ കളറിലുള്ള നെയില്* പോളിഷ്* മേയ്*ക്കപ്പിന്* പത്ത്* മിനിട്ട്* മൂന്*പെങ്കിലും ഇടണം.


Bridal Photos & More

Tags: bridal makeup, bridal wear, bridal saree, beauty care for bride, designer saree, face pack, rose powder, nail polish, makeup, muslim bridal makeup, hindu bridal makeup, christian bridal makeup