ഭൂകമ്പം സംഭവിക്കുമ്പോള്* നമ്മള്* ഇന്നയിടത്തായിരിക്കുമെന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ? ഭൂകമ്പത്തിന് ശേഷവും ഇല്ല ഇക്കാര്യത്തില്* ഒരുറപ്പ്. ഭൂകമ്പം നടക്കുമ്പോള്* കെട്ടിടത്തിനകത്താണെങ്കില്* എന്തെല്ലാം ചെയ്യണമെന്ന് നമുക്കറിയാം. കാട്ടിലാണെങ്കില്* എന്തെ ചെയ്യണമെന്ന് നമുക്കറിയാം. മരത്തിനു മുകളിലാണെങ്കില്* എന്തെ ചെയ്യണമെന്നും അറിയാം. എന്നാ കാറിനകത്താണെങ്കിലോ? ഇതാണ് പറയുന്നത് ആവശ്യമുള്ള യാതൊന്നിലും നമ്മുടെ ശ്രദ്ധ പായാറില്ല എന്ന്.

ഇവിടെ ചില ടിപ്പുകളാണ് നല്*കുന്നത്. ഭൂകമ്പ സമയത്ത് കാറിനകത്താണെങ്കില്* എന്തു ചെയ്യണം?

1 ആദ്യം ഭൂകമ്പം നടക്കുന്നത് മനസ്സിലാക്കുകയാണ് വേണ്ടത്. അസാധാരണമായ ചിലത് സംഭവിക്കുന്നത് തിരിച്ചറിയാന്* കണ്ണും മൂക്കും തുറന്നിരിക്കുന്നവര്*ക്ക് മാത്രമേ സാധിക്കൂ. പലപ്പോഴും കാറുകള്*ക്കുള്ളില്* അതിലും വലിയ ഭൂകമ്പങ്ങള്* നടക്കുകയായിരിക്കും, എന്തുചെയ്യട്ടെ!

2 യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്* സംഭവിക്കുന്ന ഭൂകമ്പം ഡ്രൈവര്*മാരെ ഭീതിയിലാഴ്ത്തും എന്നത് ഉറപ്പാണ്. പലപ്പോഴും ഇത്തരം അപകടങ്ങളാണ് റോഡുകളില്* അധികവും നടക്കുക. ഭൂകമ്പവിവരം ലഭിച്ചാല്* സൈഡാക്കാന്* ശ്രമിക്കുക. ഇത് ഏതെങ്കിലും കെട്ടിടത്തിന്*റെ ചുവട്ടിലേക്ക് ആവുകയുമരുത്.

3 ഇത്തരം സന്ദര്*ഭങ്ങളില്* പാലം കടന്നുള്ള യാത്ര ഒഴിവാക്കണം. പാലം കണ്ടാല്* വേഗം വണ്ടി തിരിച്ചുവിട്ടോളണം.

4 സുരക്ഷിതമായ തുറസ്സുകളില്* പാര്*ക്ക് ചെയ്യുക. ശേഷം റേഡിയോ ഓണ്* ചെയ്യുക. ഇത് പാട്ട് കേട്ടിരിക്കാനല്ല, ഭൂകമ്പം സംബന്ധിച്ച അപ്ഡേറ്റുകള്* ലഭിക്കാനാണ്.

5 ഭൂകമ്പ ലക്ഷണങ്ങള്* പൂര്*ണമായും അവസാനിക്കുന്നതു വരെ കാറിനകത്ത് തന്നെയിരിക്കാം.

6 പ്രശ്നം തീര്*ന്നല്ലോ എന്നു കരുതി കാറുമെടുത്ത് പായരുത്. കാറിന് സംഭവിച്ച തകരാറുകള്* ആദ്യം പരിഹരിക്കുക. ഇലക്ട്രിക് പ്രശ്നങ്ങള്* വല്ലതുമുണ്ടോ എന്ന് നോക്കണം.

7 പരുക്ക് പറ്റിയിട്ടുണ്ടെങ്കില്* പ്രഥമ ശുശ്രൂഷ നല്*കുക.

8 തിരിച്ചുപോകുമ്പോള്* കെട്ടിടങ്ങള്*ക്കരികിലൂടെ വണ്ടി എടുക്കാതിരിക്കുക. താങ്കളുടെ വണ്ടിയുടെ കാറ്റ് തട്ടാന്* കാത്തിരിക്കുന്ന കെട്ടിടങ്ങള്* ഉണ്ടാകാം. പാലം തകര്*ന്നിട്ടില്ലല്ലോ എന്ന ആഹ്ലാദത്തോടെ വണ്ടി കയറ്റി പാലം തകര്*ക്കാന്* നില്*ക്കരുത്. മറ്റ് വഴികള്* നോക്കുക.

9 തീരപ്രദേശത്തു കൂടിയാണ് യാത്രയെങ്കില്* സുനാമി സാധ്യത മുന്നില്* കാണുക. പരമാവധി വേഗത്തില്* തീരപ്രദേശത്തു നിന്ന് മാറാന്* വഴി തേടുക.

10 ഒരു പ്രധാന ഭൂകമ്പത്തിന് ശേഷം ചെറുചലനങ്ങള്* സാധാരണമാണ്. പലപ്പോഴും ഈ ചലനങ്ങളിലാണ് ഇടിയാന്* ബാക്കിയുള്ളതൊക്കെ ഇടിയുക. സൂക്ഷിച്ച് യാത്ര ചെയ്യുക.

അവനവന്*റെ തടി സുരക്ഷിതമാക്കിയതിനു ശേഷം മനോരമ വായിച്ചിരിക്കുന്നത് കുറ്റകൃത്യമാണ്. പുറത്തിറങ്ങി മറ്റുള്ളവര്*ക്ക് എന്തെങ്കിലും സഹായങ്ങള്* ചെയ്യുക.