വീടുകളിലും പവര്*കട്ട് ഏര്*പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മിഷനെ വൈദ്യുതി ബോര്*ഡ് സമീപിച്ചു. രണ്ട് മാസത്തില്* 300 യൂണിറ്റിന് മേല്* ഉപയോഗിക്കുന്ന ഗാര്*ഹിക ഉപഭോക്താക്കള്*ക്ക് 10 ശതമാനം വൈദ്യുതി നിയന്ത്രണം ഏര്*പ്പെടുത്തണമെന്നാണ് ആവശ്യം.

300 യൂണിറ്റിന് മേല്* ഉപയോഗിക്കുന്നവരില്*നിന്ന് അധിക യൂണിറ്റിന് 10 രൂപ വീതം ഈടാക്കണമെന്നും ബോര്*ഡ് ആവശ്യപ്പെട്ടു. ബോര്*ഡിന്റെ ആവശ്യത്തെ കുറിച്ച് ഏപ്രില്* 25ന് പൊതുജനങ്ങളില്*നിന്ന് തെളിവെടുക്കാന്* കമ്മിഷന്* തീരുമാനിച്ചു. ഇതിനുശേഷമേ കമ്മിഷന്* തീരുമാനമെടുക്കൂ.

പ്രതിമാസം 150ന് മുകളില്* ഉപയോഗിക്കുന്ന ഗാര്*ഹിക ഉപഭോക്താക്കളാണ് ഉയര്*ന്ന നിരക്ക് നല്*കേണ്ടിവരിക. പുതിയ നിയന്ത്രണം വഴി 0.98 ദശലക്ഷം യൂണിറ്റ് ലാഭിക്കാമെന്നാണ് ബോര്*ഡിന്റെ പ്രതീക്ഷ.


Keywords:powercut, customers, electricity board,regulatory commission