ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ചുക്കാന്* പിടിച്ച ക്യാപ്റ്റന്* മഹേന്ദ്ര സിംഗ് ധോണി രാജ്യസഭാംഗമാകാന്* സാധ്യത. ജാര്*ഖണ്ഡിലെ പ്രതിപക്ഷ പാര്*ട്ടിയായ ജാര്*ഖണ്ഡ് വികാസ് മോര്*ച്ച(ജെവിഎം) ധോണിയെ രാജ്യസഭയിലേക്ക് നാമനിര്*ദ്ദേശം ചെയ്യും എന്നാണ് സൂചന. ധോണിയുമായി ചര്*ച്ചകള്* നടന്നതായും റിപ്പോര്*ട്ടുകളുണ്ട്.

“ധോണി റാഞ്ചിയുടെ പുത്രനാണ്. രാജ്യത്തിന് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനെ എന്തുകൊണ്ട് രാജ്യസഭയിലേയ്ക്ക് അയച്ചു കൂടാ“ ജെവിഎം വൈസ് പ്രസിഡന്റും മുന്* മന്ത്രിയുമായ സമരേഷ് സിംഗ് അഭിപ്രായപ്പെട്ടു.

നിലവില്* സംസ്ഥാനത്ത് രണ്ടു രാജ്യസഭാ സീറ്റുകളാണ് ഒഴിവുള്ളത്. മെയ് 3-നാണ് തെരഞ്ഞെടുപ്പ്. ഈ സീറ്റുകളിലേക്ക് മാര്*ച്ച് 30-ന് നടന്ന തെരഞ്ഞെടുപ്പില്* ക്രമക്കേട് കണ്ടെത്തിയതിനെ തുടര്*ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്* അവ റദ്ദാക്കുകയായിരുന്നു. റാഞ്ചിയില്* വച്ച് ഒരു കാറില്* നിന്ന് 2.15 കോടി രൂപ കണ്ടെടുത്തതും തുടര്*ന്ന് നടന്ന അന്വേഷണങ്ങളുമാണ് റദ്ദാക്കലിന് കാരണം.

മുന്* ജാര്*ഖണ്ഡ് ഡിജിപി നെയാസ് അഹമ്മദ് ആണ് രണ്ടാമത്തെ സീറ്റിലേക്കുള്ള സ്ഥാനാര്*ഥി.

Dhoni's more pictures

Keywords:DGP Neyas Ahammad,Samaresh Singh,JVM,Indian cricket captain,Mahendra Singh Dhonni,Dhoni’, Rajya Sabha Nomination