പൃഥ്വിരാജ് നായകനായി ഒടുവിലെത്തിയ സിനിമ ‘മാസ്റ്റേഴ്സ്’. നല്ല പടമായിരുന്നു. സമീപകാലത്ത് മലയാളത്തില്* റിലീസായ അഴകൊഴമ്പന്* സിനിമകളെപ്പോലെയായിരുന്നില്ല മാസ്റ്റേഴ്സ്. നല്ല ഒരു എലമെന്*റും അതിന്*റെ മികച്ച രീതിയിലുള്ള എക്സിക്യൂഷനും ഉണ്ടായിരുന്നു.

എന്നാല്* ബോക്സോഫീസില്* മാസ്റ്റേഴ്സ് അത്ര മികച്ച പ്രകടനമല്ല നടത്തിയത്. അല്*പ്പം വയലന്*സ് കൂടിപ്പോയതിനാല്* മാസ്റ്റേഴ്സ് കളിക്കുന്ന തിയേറ്ററുകളില്* നിന്ന് കുടുംബങ്ങള്* അകന്നുനിന്നത് കുഴപ്പമായി. കിംഗ് ആന്*റ് കമ്മീഷണര്*, കോബ്ര, മായാമോഹിനി തുടങ്ങിയ വലിയ ചിത്രങ്ങളുടെ സാനിധ്യവും മാസ്റ്റേഴ്സിന്*റെ പ്രകടനത്തെ ബാധിച്ചു.

എന്നാല്* മാസ്റ്റേഴ്സിന്*റെ ബോക്സോഫീസ് വിധി പൃഥ്വിരാജിന്*റെ താരമൂല്യത്തെ ബാധിച്ചുവോ? ‘തീരെയില്ല’ എന്നാണ് പുതിയ റിപ്പോര്*ട്ട് സൂചിപ്പിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘സിംഹാസനം’ എന്ന ചിത്രം ചിത്രീകരണം പൂര്*ത്തിയായി വരുന്നതേയുള്ളൂ. അതിനുമുമ്പേ സിനിമ ലാഭമായി!

അതെന്തു മാജിക് എന്നാണോ? സിനിമയുടെ അവകാശങ്ങള്* വിറ്റ വഴിക്കാണ് സിംഹാസനത്തിന്*റെ നിര്*മാതാവ് ചന്ദ്രകുമാറിന് കോടികളുടെ ലാഭം ലഭിച്ചത്. സിംഹാസനത്തിന്*റെ വിതരണാവകാശം രണ്ടരക്കോടി രൂപയ്ക്കാണ് ഒരു വിതരണക്കമ്പനി സ്വന്തമാക്കിയത്.

മാത്രമല്ല, സിംഹാസനത്തിന്*റെ സാറ്റലൈറ്റ് റൈറ്റ് ഒരു ടി വി ചാനല്* 2.70 കോടി രൂപ കൊടുത്താണ് വാങ്ങിയത്. സിനിമയുടെ ഇന്ത്യന്* വീഡിയോ റൈറ്റും ഓവര്*സീസ് റൈറ്റും കൂടി 30 ലക്ഷം രൂപയ്ക്ക് മേല്* ലഭിക്കും.

മൂന്നരക്കോടി രൂപ ബജറ്റില്* സിംഹാസനം പൂര്*ത്തിയാകുമെന്നാണ് സൂചന. അതായത് റിലീസിന് മുമ്പ് തന്നെ സിംഹാസനം രണ്ടുകോടിയോളം രൂപ ലാഭം നേടിയിരിക്കുന്നു!

ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ദി കിംഗ് ആന്*റ് ദി കമ്മീഷണര്*’ മുടക്കുമുതല്* തിരിച്ചുപിടിക്കുമെന്നാണ് സൂചന. ആ സിനിമ വേണ്ട രീതിയില്* സ്വീകരിക്കപ്പെടാത്തത് ഷാജിക്ക് തിരിച്ചടിയായെങ്കിലും സിംഹാസനത്തിന്*റെ പുതിയ നേട്ടം ഷാജിക്ക് സന്തോഷം നല്*കിയിരിക്കുകയാണ്.

‘നാടുവാഴികള്*’ എന്ന പഴയ സൂപ്പര്*ഹിറ്റിനെ ആധാരമാക്കിയെടുക്കുന്ന സിംഹാസനത്തിന്*റെ തിരക്കഥ ഷാജി കൈലാസ് തന്നെയാണ്. രണ്*ജി പണിക്കരാണ് സംഭാഷണ രചനയ്ക്ക് മേല്**നോട്ടം വഹിച്ചത്.


Prithviraj's more stills


Keywords:Naaduvazhikal, Shaji Kailas,Renji Panniker,Masters,Indian video write,Simhasanam-Hot in the Trade